ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ഐ.എസ്.ഐ.എസ് ഭീകരർ കുട്ടികൾക്ക് അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അവിശ്വാസികളുടെ ലക്ഷ്യം ഇസ്ലാമിന്റെ നാശമാണെന്നും അവരെ കൊല്ലണമെന്നും കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്ന വീഡിയോയാണ് ഭീകരരുടെ മാധ്യമ വിഭാഗം പുറത്തു വിട്ടത്. 'സ്കൂൾ ഓഫ് ജിഹാദി'ലെ ജീവിതം എന്നാണ് ഇതിനെ ഭീകരർ വിശേഷിപ്പിക്കുന്നത്.
 | 
ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്


ബാഗ്ദാദ്:
ഐ.എസ്.ഐ.എസ് ഭീകരർ കുട്ടികൾക്ക് അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അവിശ്വാസികളുടെ ലക്ഷ്യം ഇസ്ലാമിന്റെ നാശമാണെന്നും അവരെ കൊല്ലണമെന്നും കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്ന വീഡിയോയാണ് ഭീകരരുടെ മാധ്യമ വിഭാഗം പുറത്തു വിട്ടത്. ‘സ്‌കൂൾ ഓഫ് ജിഹാദി’ലെ ജീവിതം എന്നാണ് ഇതിനെ ഭീകരർ വിശേഷിപ്പിക്കുന്നത്.

വീഡിയോ ചിത്രീകരിച്ച കൃത്യമായ സമയമോ സ്ഥലമോ സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 15 വയസിന് താഴെയുള്ള കുട്ടികളെ സൈന്യത്തിൽ ഉപയോഗിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നത് യുദ്ധകുറ്റകൃത്യമായാണ് ഐക്യരാഷ്ട്ര സംഘടന കാണുന്നത്.