ഫേസ്ബുക്ക് മാതൃകയിൽ ഐഎസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് പണിപ്പുരയിൽ

ഖെലാഫാബുക്ക് എന്നപേരിൽ സ്വന്തം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുമായി ഐഎസ് രംഗത്ത്.
 | 
ഫേസ്ബുക്ക് മാതൃകയിൽ ഐഎസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് പണിപ്പുരയിൽ

 

കെയ്‌റോ: ഖെലാഫാബുക്ക് എന്നപേരിൽ സ്വന്തം സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുമായി ഐഎസ് രംഗത്ത്. ഐഎസ് അനുഭാവികൾ ഈ സൈറ്റിനെ പ്രമോട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒറ്റനോട്ടത്തിൽ ഫേസ്ബുക്കിനു സമാനമായ സൈറ്റ് പൂർത്തിയായിട്ടില്ല. എങ്കിലും ലോകമെമ്പാടുമുള്ള ജിഹാദികൾക്ക് ഒത്തുചേരാനുള്ള ഇടമായി ഈ സൈറ്റ് മാറുമെന്നാണ് വിലയിരുത്തൽ.

രജിസ്‌ട്രേഷൻ സാദ്ധ്യമല്ലാത്തതിനാൽ ഓൺലൈനിൽ നിലനിൽക്കാൻ ഇപ്പോൾ ഖെലാഫാബുക്കിനു കഴിയുന്നില്ല. ഈ പോരായ്മ കൂടി പരിഹരിച്ചാൽ ഫേസ്ബുക്കും ട്വിറ്ററും കരിമ്പട്ടികയിൽപ്പെടുത്തുകയും ഇല്ലാതാക്കുകയുംചെയ്ത പതിനായിരക്കണക്കിനു അക്കൗണ്ടുകൾക്ക് പകരമായി ഇത് വരുമെന്നാണ് നിഗമനം. ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഇന്തോനേഷ്യൻ, ജാവനീസ്, ടർക്കിഷ്, പോർച്ചുഗീസ് ഭാഷകളിൽ സൈറ്റ് ലഭ്യമാകുമെന്നാണ് ഐഎസ് അവകാശപ്പെടുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ അറബിക് ഭാഷയെക്കുറിച്ച് പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.