അമേരിക്കക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് ഐ.എസ്.ഐ.എസ് വീഡിയോ

ഐ.എസ്.ഐ.എസ് തീവ്രവാദികൾക്കെതിരെ വ്യോമാക്രമണം നടത്തുന്ന അമേരികക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് വീഡിയോ പുറത്തിറക്കി. ഫ്ളയിംസ് ഓഫ് വാർ എന്ന് പേരിട്ട വീഡിയോ ഒരു മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ളതാണ്. ബോംബ് സ്ഫോടനങ്ങളിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച ട്രെയ്ലറാണ് തീവ്രവാദികൾ പുറത്ത് വിട്ടത്.
 | 

ബാഗ്ദാദ്: ഐ.എസ്.ഐ.എസ് തീവ്രവാദികൾക്കെതിരെ വ്യോമാക്രമണം നടത്തുന്ന അമേരികക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് വീഡിയോ പുറത്തിറക്കി. ഫ്‌ളയിംസ് ഓഫ് വാർ എന്ന് പേരിട്ട വീഡിയോ ഒരു മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ളതാണ്. ബോംബ് സ്‌ഫോടനങ്ങളിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച ട്രെയ്‌ലറാണ് തീവ്രവാദികൾ പുറത്ത് വിട്ടത്. മുഴുവൻ വീഡിയോ അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്നും ട്രെയ്‌ലറിൽ പറയുന്നു. ഐ.എസ്.ഐ.എസ് ആശയങ്ങൾ പങ്ക് വയ്ക്കുന്ന അൽ ഹയാത്ത് മീഡിയ സെന്ററാണ് വീഡിയോ പുറത്ത് വിട്ടത്. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമക്ക് മുന്നറിയിപ്പ് നൽകുന്ന വീഡിയോ അവസാനിക്കുന്നത് fighting has just begun എന്ന സന്ദേശത്തോടെയാണ്. ഇന്നലെയാണ് വീഡിയോ പുറത്തിറക്കിയത്.

തീവ്രവാദികളെ പൂർണമായി നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തോടെ തുടങ്ങിയ ആക്രമണ പദ്ധതി അമേരിക്ക ഇന്നലെ മുതലാണ് നടപ്പാക്കിത്തുടങ്ങിയത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനു സമീപമുള്ള ഐ.എസ്‌ഐ.എസ് ശക്തികേന്ദ്രത്തിൽ യു.എസ് ബോംബു വർഷിച്ചിരുന്നു. തീവ്രവാദികളുടെ വലയത്തിൽ അകപ്പെട്ട സാധാരണക്കാരെ സഹായിക്കാനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അമേരിക്ക അവകാശപ്പെട്ടു. സിൻജാർ പർവത നിരകളിൽ തീവ്രവാദികൾ കഴിയുന്ന കേന്ദ്രങ്ങൾക്ക് നേരെയും അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇറാഖിലും സിറിയയിലും ആക്രമണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന തീവ്രവാദികൾക്കെതിരെ പോരാടാൻ അമേരിക്കയുടെ നേതൃത്വത്തിൽ 30-ലധികം രാഷ്ട്രങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു.