മോശം നിലവാരത്തിൽ ഒന്നാമത് ബേനസീർ ഭൂട്ടോ വിമാനത്താവളം

ലോകത്തിലെ ഏറ്റവും മോശപ്പെട്ട വിമാനത്താവളമായി ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു.
 | 
മോശം നിലവാരത്തിൽ ഒന്നാമത് ബേനസീർ ഭൂട്ടോ വിമാനത്താവളം

 

ഇസ്ലാമബാദ്: ലോകത്തിലെ ഏറ്റവും മോശപ്പെട്ട വിമാനത്താവളമായി ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഗൈഡ് ടു സ്ലീപ്പിംഗ് അറ്റ് എയർപോർട്ട്‌സ് വെബ്‌സൈറ്റ് എന്ന ഓൺലൈൻ സംഘടിപ്പിച്ച വോട്ടെടുപ്പിലാണ് വിമാനത്താവളം മോശം നിലവാരത്തിൽ ഒന്നാമതെത്തിയത്. ക്ഷേമം, സൗകര്യം, വൃത്തി, ഉപഭോക്തൃ സേവനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

സൗകര്യക്കുറവുള്ളതും വൃത്തിഹീനവുമാണ് വിമാനത്താവളമെന്ന് സർവ്വെയിൽ കണ്ടെത്തി. തങ്ങളോടുള്ള വിമാനത്താവള അധികൃതരുടെ സമീപനവും തൃപ്തികരമല്ലെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും, നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്ന മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനത്തായി.