ഭീകരരിൽ സമ്പന്നർ ഇസ്ലാമിക് സ്റ്റേറ്റ്: ഒരു ദിവസത്തെ സമ്പാദ്യം 10 ലക്ഷം ഡോളർ

ലോകത്തെ ഭീകരസംഘടനകളിൽ ഏറ്റവും സാമ്പത്തിക ശേഷിയുള്ളത് ഐ.എസ്.ഐ.എസിനാണെന്ന് അമേരിക്ക. ഇറാഖിലും സിറിയയിലും എണ്ണപ്പാടങ്ങളിൽ നിന്നുമുളള ക്രൂഡോയിൽ വിൽപ്പനയിലൂടെ സംഘടന ഒരു ദിവസം സമ്പാദിക്കുന്നത് 10 ലക്ഷം ഡോളറാണെന്ന് യുഎസ് ട്രഷറി അണ്ടർ സെക്രട്ടറി ഡേവിഡ് കോഹൻ പറയുന്നു.
 | 

വാഷിംഗ്ടൺ:

മോചനദ്രവ്യം, കൊളളയടിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയും ഭീകരർ ധനസമാഹരണം നടത്തുന്നു. അതിവേഗത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് പണം സമ്പാദിക്കുന്നതെന്നും വിവിധ രീതികളിൽ പണം കണ്ടെത്തുന്നതിനാൽ സംഘടനയെ തകർക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം അമ്പതിനായിരം ബാരൽ ക്രൂഡോയിലാണ് ഇടനിലക്കാർ മുഖേന ഭീകരർ വിറ്റഴിക്കുന്നതെന്നും കണക്കാക്കുന്നു.