ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ദോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ദോണ് കൗലിബലി കുഴഞ്ഞുവീണ് മരിച്ചു.
 | 
ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ദോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ദോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം കുഴഞ്ഞുവീണതെന്ന് ഗവണ്‍മെന്റ് അറിയിച്ചു. 61 വയസായിരുന്നു. ഫ്രാന്‍സില്‍ രണ്ട് മാസത്തോളം നീണ്ട ഹൃദ്രോഗ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു. ജനപിന്തുണയില്‍ മുന്നിട്ടു നില്‍ക്കുന്ന കൗലിബലി തന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ചിരുന്നു. മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് വ്യാപനത്തിന് മുന്‍പ് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരുന്നു ഐവറി കോസ്റ്റിന്റേത്. 3000ത്തോളം പേരുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധത്തിന് ശേഷം രാഷ്ട്രീയ സുസ്ഥിരത നേടിയ രാജ്യം അമ്പരപ്പിക്കുന്ന വേഗതയിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കൗലിബലിയുടെ മരണം തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.