ജമൈക്കയുടെ ടോണി ആന്‍ സിംഗ് ലോകസുന്ദരി; ഇന്ത്യക്ക് മൂന്നാം സ്ഥാനം

മിസ് വേള്ഡ് 2019 കിരീടം കരസ്ഥമാക്കി ഇന്ത്യന് വേരുകളുള്ള ജമൈക്കന് സുന്ദരി ടോണി ആന് സിംഗ്.
 | 
ജമൈക്കയുടെ ടോണി ആന്‍ സിംഗ് ലോകസുന്ദരി; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ലണ്ടന്‍: മിസ് വേള്‍ഡ് 2019 കിരീടം കരസ്ഥമാക്കി ഇന്ത്യന്‍ വേരുകളുള്ള ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗ്. അമേരിക്കയിലെ ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വുമണ്‍ സ്റ്റഡീസ് ആന്‍ഡ് സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് 23 കാരിയായ ടോണി ആന്‍ സിംഗ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത സുമന്‍ റാവും രണ്ടാം റണ്ണര്‍ അപ്പായി. ഫ്രാന്‍സില്‍ നിന്നുള്ള ഒഫേലി മെസിനോയ്ക്കാണ് രണ്ടാം സ്ഥാനം.

ജമൈക്കയില്‍ നിന്നുള്ള നാലാമത്തെ ലോകസുന്ദരിയാണ് ടോണി. ാട്ടുപാടുക. ആഹാരം പാകം ചെയ്യുക, വ്‌ളോഗിംഗ്, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങള്‍. അമ്മയാണ് ടോണിയുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി പിന്തുണ നല്‍കുന്നതെന്ന്‌ന മിസ്സ് വേള്‍ഡ് വെബ്‌സൈറ്റ് പറയുന്നു.

2018ലെ ലോകസുന്ദരി വനേസ പോണ്‍സെ പുതിയ ലോകസുന്ദരിക്ക് കിരീടം അണിയിച്ചു. 120 പേരാണ് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുത്തത്. അവസാന റൗണ്ടിലെത്തി 5 പേരില്‍ നിന്നാണ് ടോണി ജേതാവായത്.