എര്‍ദോഗാനും ട്രംപും നേരില്‍ കണ്ടു; ഖഷോഗി വധത്തില്‍ സൗദിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചേക്കും

മാധ്യമപ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല് കടുത്ത സമ്മര്ദ്ദങ്ങളുണ്ടായേക്കും. സൗദിക്കെതിരെ പരോക്ഷ വിമര്ശനവുമായി തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന് നേരത്തെ രംഗത്ത് വന്നിരുന്നു. പിന്നാലെ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും എര്ദോഗാനും നേരില് ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്ഷികാനുസ്മരണ ചടങ്ങില് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല് മാക്രോണ് പാരീസില് ഒരുക്കിയ ഡിന്നറിലായിരുന്നു ഇരുവരും നേരില് കണ്ടത്. ചടങ്ങില് വെച്ച് ഖഷോഗി വധവുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്തതായിട്ടാണ് സൂചന.
 | 

എര്‍ദോഗാനും ട്രംപും നേരില്‍ കണ്ടു; ഖഷോഗി വധത്തില്‍ സൗദിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചേക്കും

ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങളുണ്ടായേക്കും. സൗദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എര്‍ദോഗാനും നേരില്‍ ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികാനുസ്മരണ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാരീസില്‍ ഒരുക്കിയ ഡിന്നറിലായിരുന്നു ഇരുവരും നേരില്‍ കണ്ടത്. ചടങ്ങില്‍ വെച്ച് ഖഷോഗി വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായിട്ടാണ് സൂചന.

ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് തുര്‍ക്കി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കൊലപാതകത്തെക്കുറിച്ച് സൗദിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകരില്‍ പ്രധാനിയായിരുന്നു ഖഷോഗി. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും കൊണ്ട് കണക്കു പറയിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. അമേരിക്കയുമായി തുര്‍ക്കി കൂടുതല്‍ അടുക്കുന്നത് സൗദിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.