ജയിംസ് വാട്‌സൺ നോബേൽ മെഡൽ വിറ്റു

നൊബേൽ സമ്മാന ജേതാവ് ജയിംസ് വാട്സൺ തനിക്ക് ലഭിച്ച മെഡൽ ലേലത്തിൽ വിറ്റു. ഏകദേശം 29 കോടി രൂപയ്ക്കാണ് മെഡൽ വിറ്റത്.
 | 

ജയിംസ് വാട്‌സൺ നോബേൽ മെഡൽ വിറ്റു

ലണ്ടൻ: നൊബേൽ സമ്മാന ജേതാവ് ജയിംസ് വാട്‌സൺ തനിക്ക് ലഭിച്ച മെഡൽ ലേലത്തിൽ വിറ്റു. ഏകദേശം 29 കോടി രൂപയ്ക്കാണ് മെഡൽ വിറ്റത്. രാസഭൗതികഘടന കണ്ടുപിടിച്ച് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട വാട്‌സൺ മെഡൽ വിറ്റു കിട്ടിയ പണം ശാസ്ത്രീയ ഗവേഷണങ്ങൾക്കു സംഭാവന ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ നൊബേൽ സമ്മാനം ലേലത്തിൽ വിൽക്കുന്നത്. ക്രിസ്റ്റീസ് ലേല കമ്പനി മുഖേനയാണ് വാട്‌സൺ മെഡൽ വിൽപ്പനയ്ക്കു വെച്ചത്. 1953 ൽ ഡോക്ടർ ഫ്രാൻസിസ് ക്രിക്കിനും മൗരീസ് വിൽകിൻസിനും ഒപ്പമാണ് വാട്‌സൺ ഡിഎൻഎ ഇരട്ടപ്പിരിയൻ ഘടന കണ്ടുപിടിക്കുന്നത്. ക്രിക്കിന്റെ മെഡൽ കഴിഞ്ഞ വർഷം 13.40 കോടി ഡോളറിന് ലേലത്തിൽ വിറ്റിരുന്നു.