യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു; തീവ്രവാദികളെന്ന് സുപ്രീം കോടതി

ക്രിസ്ത്യന് വിഭാഗമായ യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു. തീവ്രവാദ ആശയങ്ങളുള്ള സംഘടനാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. .ഹോവ സാക്ഷികളുടെ ആരാധനാലയങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. റഷ്യന് നീതിന്യായ മന്ത്രാലയത്തിന്റെ വാദം അംഗീകരിക്കുന്നതായും യഹോവ സാക്ഷികളുടെ റഷ്യന് ഘടകം തീവ്രവാദാശയങ്ങള് പ്രകടിപ്പിക്കുന്ന സംഘടനയാണെന്ന് വ്യക്തമാണെന്നും സംഘടനയുടെ പ്രവര്ത്തനം രാജ്യത്ത് നിരോധിക്കുകയാണെന്നും ജഡ്ജി യൂറി ഇവാനെന്കോ പറഞ്ഞു.
 | 

യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു; തീവ്രവാദികളെന്ന് സുപ്രീം കോടതി

മോസ്‌കോ: ക്രിസ്ത്യന്‍ വിഭാഗമായ യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു. തീവ്രവാദ ആശയങ്ങളുള്ള സംഘടനാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. .ഹോവ സാക്ഷികളുടെ ആരാധനാലയങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. റഷ്യന്‍ നീതിന്യായ മന്ത്രാലയത്തിന്റെ വാദം അംഗീകരിക്കുന്നതായും യഹോവ സാക്ഷികളുടെ റഷ്യന്‍ ഘടകം തീവ്രവാദാശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനയാണെന്ന് വ്യക്തമാണെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിക്കുകയാണെന്നും ജഡ്ജി യൂറി ഇവാനെന്‍കോ പറഞ്ഞു.

സഭയുടെ റഷ്യയിലെ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചു പൂട്ടാനും കോടതി ഉത്തരവിട്ടു. പൗരന്‍മാരുടെ അവകാശങ്ങള്‍ക്കും പൊതു സുരക്ഷയ്ക്കും സാമൂഹിക സന്തുലിതാവസ്ഥയ്ക്കും ഈ സഭ ഭീഷണിയാണെന്നായിരുന്നു ജസ്റ്റിസ് മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷക സ്വെറ്റ്‌ലാന ബോറിസോവ വാദിച്ചത്. അതേ സമയം, കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യഹോവ സാക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സബെര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ ആസ്ഥാനം അടച്ചുപൂട്ടാന്‍ നിയമ മന്ത്രാലയം നേരത്തേ ശ്രമിച്ചിരുന്നു. 2010ല്‍ മറ്റൊരു കോടതി സംഘടനയെ നിരോധിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് സ്ട്രാസ്‌ബോര്‍ഗ് കോടതി കണ്ടെത്തിയിരുന്നു. തീവ്രവാദം പ്രവര്‍ത്തനം ആരോപിച്ച് 1,75,000 വിശ്വാസികളുള്ള സഭയുടെ ആസ്ഥാനം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

ലോകമൊട്ടാകെ 8.3 മില്യനോളം വിശ്വാസികളുള്ള സഭ വീടുകള്‍ സന്ദര്‍ശിച്ച് ആശയപ്രചരണം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യാറുമുണ്ട്. ക്രിസ്ത്യന്‍ വിശ്വാസത്തിലെ ചില രീതികള്‍ ഇവര്‍ പിന്തുടരുന്നില്ല. രക്തത്തിനെതിരെയും സൈന്യത്തിനെതിരെയും നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ പലപ്പോഴും പല രാജ്യങ്ങളിലും ഈ അമേരിക്കന്‍ വേരുകളുള്ള സഭ വിവാദത്തിലായിട്ടുണ്ട്.