മാനസിക ശേഷി ഇല്ലാത്തതിനാല്‍ തീരമാനമെടുക്കാന്‍ കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള്‍ മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്

മാനസിക ശേഷി ഇല്ലാത്തതുമൂലം തീരുമാനങ്ങള് എടുക്കാന് കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള് മുറിച്ചുമാറ്റാന് കോടതി ഉത്തരവിട്ടു. ലണ്ടനിലെ കോര്ട്ട് ഓഫ് പ്രൊട്ടക്ഷന് ജഡ്ജി ജസ്റ്റിസ് മോസ്റ്റിന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് രോഗിക്ക് ഗുണകരമാണെന്നും കാലുകള് നീക്കം ചെയ്താല് അവര്ക്ക് പൊയ്ക്കാലുകള് വച്ചുപിടിപ്പിക്കാമെന്നും അത് അവരെ ചലനശേഷിക്ക് പ്രാപ്തയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കാര്ഷിക മേഖലയില് ജോലി ചെയ്തിരുന്ന 49 കാരിയും ഈസ്റ്റ് ലണ്ടന് സ്വദിശിയുമായ യുവതി കാലങ്ങളായി കിടക്കയില്ത്തന്നെയാണെന്നും പ്രതീക്ഷിച്ച നശിച്ച നിലയിലാണെന്നും എന്.എച്ച്.എസ് ഡോക്ടര്മാര് കോടതിയെ അറിയിച്ചു.
 | 

മാനസിക ശേഷി ഇല്ലാത്തതിനാല്‍ തീരമാനമെടുക്കാന്‍ കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള്‍ മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്

ലണ്ടന്‍: മാനസിക ശേഷി ഇല്ലാത്തതുമൂലം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള്‍ മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു. ലണ്ടനിലെ കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ജഡ്ജി ജസ്റ്റിസ് മോസ്റ്റിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് രോഗിക്ക് ഗുണകരമാണെന്നും കാലുകള്‍ നീക്കം ചെയ്താല്‍ അവര്‍ക്ക് പൊയ്ക്കാലുകള്‍ വച്ചുപിടിപ്പിക്കാമെന്നും അത് അവരെ ചലനശേഷിക്ക് പ്രാപ്തയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തിരുന്ന 49 കാരിയും ഈസ്റ്റ് ലണ്ടന്‍ സ്വദിശിയുമായ യുവതി കാലങ്ങളായി കിടക്കയില്‍ത്തന്നെയാണെന്നും പ്രതീക്ഷിച്ച നശിച്ച നിലയിലാണെന്നും എന്‍.എച്ച്.എസ് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

വിവിധ രോഗങ്ങളാല്‍ വലയുന്ന ഇവരുടെ കാലുകളില്‍ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നതായും ഡോക്ടമാര്‍ പറഞ്ഞു. അതേസമയം തന്റെ മകള്‍ക്ക് മാനസിക ശേഷി ഇല്ലെന്ന് യുവതിയുടെ മാതാവും ജഡ്ജിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് രോഗിയുടെ കാലുകള്‍ മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കി ജഡ്ജി വിധി പ്രസ്താവിച്ചത്. തന്റെ ഉത്തരവ് രോഗിയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും വിധി അവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ലണ്ടന്‍ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് മോസ്റ്റിന്‍ പറഞ്ഞു.

യുവതിയെ പ്രതിനിധീകരിക്കാന്‍ കോടതിയില്‍ ഹാജരായ അഭിഭാഷകനും ജഡ്ജിയുടെ തീരുമാനത്തെ അനുകൂലിച്ചു. ഡോക്ടര്‍മാരുടെ തീരുമാനത്തോട് അനുകൂലനിലപാട് സ്വീകരിച്ച അഭിഭാഷകന്‍ യുവതിയുടെ മാനസികശേഷി പരിശോധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.