ലോണ്‍ലി പ്ലാനെറ്റ് പട്ടികയിലെ ഏഷ്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ കണ്ണൂരിലെ ബീച്ചുകള്‍ മൂന്നാമത്

ഏഷ്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളുടെ പട്ടികയില് കണ്ണൂര് മൂന്നാമത്. ലോകത്തെ ഏറ്റവും വലിയ ട്രാവല് ഗൈഡ് പ്രസാധകരായ ലോണ്ലി പ്ലാനെറ്റ് ആണ് ഈ പട്ടിക പുറത്തുവിട്ടത്. 2017ലെ പത്ത് പ്രധാനപ്പെട്ടതും നിര്ബന്ധമായും സന്ദര്ശിക്കേണ്ടതുമായ 10 പ്രദേശങ്ങളുടെ പട്ടികയിലാണ് കണ്ണൂര് മൂന്നാമതെത്തിയത്. വടക്കന് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതല്ക്കൂട്ടാകുന്നത് കണ്ണൂരില് ഉടന് തന്നെ പ്രവര്ത്തനം ആരംഭിക്കുന്ന വിമാനത്താവളമാണെന്ന് ലോണ്ലി പ്ലാനെറ്റ് പറയുന്നു. കണ്ണൂര്, തോട്ടട, ബേക്കല് ബീച്ചുകള് മനേഹരമാണെന്നും ട്രാവല് ഗൈഡ് വ്യക്തമാക്കുന്നു.
 | 

ലോണ്‍ലി പ്ലാനെറ്റ് പട്ടികയിലെ ഏഷ്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ കണ്ണൂരിലെ ബീച്ചുകള്‍ മൂന്നാമത്

ഏഷ്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ മൂന്നാമത്. ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് പ്രസാധകരായ ലോണ്‍ലി പ്ലാനെറ്റ് ആണ് ഈ പട്ടിക പുറത്തുവിട്ടത്. കണ്ണൂര്‍, തോട്ടട, ബേക്കല്‍ ബീച്ചുകള്‍ മനേഹരമാണെന്നും ട്രാവല്‍ ഗൈഡ് വ്യക്തമാക്കുന്നു. 2017ലെ പ്രധാനപ്പെട്ടതും നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ടതുമായ 10 പ്രദേശങ്ങളുടെ പട്ടികയിലാണ് കണ്ണൂര്‍ മൂന്നാമതെത്തിയത്. വടക്കന്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്നത് കണ്ണൂരില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമാനത്താവളമാണെന്ന് ലോണ്‍ലി പ്ലാനെറ്റ് പറയുന്നു.

പട്ടികയില്‍ ചൈനയിലെ ഗാന്‍സു പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്യോയുടെ തെക്കന്‍ പ്രദേശം പട്ടികയില്‍ രണ്ടാമതെത്തി. നിരവധി പ്രദേശങ്ങളില്‍ തങ്ങളുടെ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് പത്ത് പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതെന്ന് ലോണ്‍ലി പ്ലാനെറ്റ് അറിയിച്ചു. ജപ്പാന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ചൈനയിലേക്കും മലേഷ്യയിലേക്കും നീണ്ട അന്വേഷണങ്ങള്‍ക്കും യാത്രകള്‍ക്കും ശേഷമാണ് വിദഗ്ദ്ധര്‍ ഈ പട്ടിക തയ്യാറാക്കിയത്.

ഏറ്റവും ജനസംഖ്യയുള്ള ഭൂഖണ്ഡമായതിനാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏത് പ്രദേശമാണ് ശാന്തമായ സഞ്ചാരത്തിന് യോജിച്ചതെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടാകാമെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പട്ടിക സഞ്ചാരികള്‍ക്കായി തയ്യാറാക്കുന്നതെന്നും ലോണ്‍ലി പ്ലാനെറ്റ് വക്താവ് പറഞ്ഞു.

സിംഗപ്പൂരിലെ കിയോംഗ് സെയ്ക് റോഡ്, കസാഖ്സ്ഥാനിലെ അസ്താന, ജപ്പാനിലെ തകായാമ, ചൈനയിലെ സിയാന്‍, ശ്രീലങ്കയിലെ പര്‍വത പ്രദേശങ്ങള്‍, മലേഷ്യയിലെ മെലാക സിറ്റി, ഇന്തോനേഷ്യയിലെ രാജ ആംപത്ത് എന്നവയാണ് പട്ടികയില്‍ ഇടം പിടിച്ച ഏഷ്യയിലെ മറ്റു പ്രദേശങ്ങള്‍.