പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ വെടിവെയ്പ്; 47 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.അൽ-അസ്ഹർ ഗാർഡൻ കോളനിയിലേയ്ക്കുള്ള ബസിനു നേരെയാണു വെടിവയ്പുണ്ടായത്.
 | 

പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ വെടിവെയ്പ്; 47 പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.അൽ-അസ്ഹർ ഗാർഡൻ കോളനിയിലേയ്ക്കുള്ള ബസിനു നേരെയാണു വെടിവയ്പുണ്ടായത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറ് യുവാക്കൾ ബസിന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ 16 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടുന്നു.ഇവരിൽ പലർക്കും തലയിലാണ് വെടിയേറ്റത്. ആക്രമണം നടക്കുമ്പോൾ ബസിൽ 60 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദി ആക്രമണമാണൊ എന്നതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.