ഖഷോഗി വധം; കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍

മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗിയുടെ വധത്തില് കുറ്റക്കാരെന്ന് കരുതുന്ന അഞ്ചു പേര്ക്ക് വധശിക്ഷ നല്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്. കേസില് 21 പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില് 11 പേര് കുറ്റക്കാരാണെന്ന് വ്യക്തമായിരുന്നു.
 | 
ഖഷോഗി വധം; കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ കുറ്റക്കാരെന്ന് കരുതുന്ന അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ 21 പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് വ്യക്തമായിരുന്നു.

ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയും കൃത്യം നടപ്പാക്കുകയും ചെയ്ത അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എസ്പിഎ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ ഓഡിയോ റെക്കോര്‍ഡിംഗുകളോ ഉണ്ടെങ്കില്‍ കൈമാറണമെന്ന് തുര്‍ക്കിയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു.