മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 100 ദിവസം; സൗദിക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുന്നു

മാധ്യമപ്രവര്ത്തകന് ഖഷോഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 100 ദിവസം. ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിയുടെ ഉന്നത ഭരണാധികാരികള്ക്ക് ബന്ധമുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ലോക മനുഷ്യാവകാശ സംഘടനകള് ശക്തമാക്കി. ഇതോടെ സൗദിക്ക് മേല് സമ്മര്ദ്ദങ്ങള് വര്ധിച്ചിരിക്കുകയാണ്. നേരത്തെ ഖഷോഗിയുടെ വധത്തെക്കുറിച്ചുള്ള സൗദിയുടെ അന്വേഷണ റിപ്പോര്ട്ട് വിശ്വാസ യോഗ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
 | 
മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 100 ദിവസം; സൗദിക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുന്നു

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 100 ദിവസം. ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിയുടെ ഉന്നത ഭരണാധികാരികള്‍ക്ക് ബന്ധമുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ലോക മനുഷ്യാവകാശ സംഘടനകള്‍ ശക്തമാക്കി. ഇതോടെ സൗദിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ ഖഷോഗിയുടെ വധത്തെക്കുറിച്ചുള്ള സൗദിയുടെ അന്വേഷണ റിപ്പോര്‍ട്ട് വിശ്വാസ യോഗ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

നിലവില്‍ 11 പ്രതികളാണ് കേസിലുള്ളത്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതേസമയം സൗദി നടത്തിയ അന്വേഷണം തൃപ്തിയില്ലെന്ന് വ്യക്തമാക്കി തുര്‍ക്കിയും രംഗത്ത് വന്നിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കേസുമായി ബന്ധമുണ്ടെന്നാണ് തുര്‍ക്കി സൂചന നല്‍കിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും തുര്‍ക്കി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നും കുറ്റക്കാരെ കണ്ടെത്തി കഴിഞ്ഞതായും സൗദി ഭരണകൂടം പ്രതികരിച്ചു.

വിഷയത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ഖഷോഗി വധത്തില്‍ സ്വതന്ത്രാന്വേഷണം നടത്താന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി സൗദി ഭരണാധികാരിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക രാജ്യങ്ങളുമായുള്ള സൗദിയുെട ബന്ധത്തില്‍ ഇതോടെ വിള്ളലുണ്ടായതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ കടുത്താല്‍ സൗദി പ്രതിസന്ധിയിലാകും.