കിം ജോങ് ഉന്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്

ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള് നിലനില്ക്കെ ഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന് പൊതുപരിപാടിയില് പങ്കെടുത്തതായി റിപ്പോര്ട്ട്.
 | 
കിം ജോങ് ഉന്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്

സോള്‍: ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പ്യോംഗ് യാംഗിലെ വളം നിര്‍മാണ ഫാക്ടറി കിം ഉദ്ഘാടനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സഹോദരി കിം യോ ജോങിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം എത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കിം പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വരുന്നത്. ജനങ്ങള്‍ കിമ്മിനെ ആഘോഷത്തോടെ വരവേറ്റതായും വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു വിവരം. ഇതിനിടെ കിമ്മിന് മസ്തിഷ്‌കമരണം ഉണ്ടായെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രില്‍ 15ന് ഉത്തര കൊറിയന്‍ വാര്‍ഷിക ദിനത്തില്‍ കിം പങ്കെടുക്കാതിരുന്നതോടെയാണ് ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നത്. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.