സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ലോകത്തിലെ മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡ്

വേള്ഡ് അക്കാദമി ഫോര് ട്രെയ്നിംഗ് ആന്റ് ഡവലപ്മെന്റ് പുറത്തുവിട്ട പട്ടികയില് ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ ബോഡി ഗാര്ഡായി അസീസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 | 
സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ലോകത്തിലെ മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡ്

ജിദ്ദ: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു. മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാമാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ ബോഡി ഗാര്‍ഡ് ബഹുമതി നേടിയിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ അസീല്‍. സുഹൃത്ത് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടില്‍ വെച്ചാണ് അബ്ദുല്‍ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്.

സുഹൃത്ത് മന്‍ദൂബ് ബിന്‍ മിശ്അല്‍ അല്‍ ആല്‍ അലിയുമായി അബ്ദുല്‍ അസീല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അല്‍പ്പം സമയം കഴിഞ്ഞ് മടങ്ങിയെത്തിയ മന്‍ദൂബ് ബിന്‍ മിശ്അല്‍ കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് അബ്ദുല്‍ അസീലിനെ വെടിവെച്ചു. സംഭവത്തില്‍ അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ പോലീസ് വെടിവെച്ചു കൊന്നുവെന്നാണ് സൗദി നല്‍കുന്ന വിവരം. അന്വേഷണം പുരോഗമിക്കുകയാണ്.

അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ്. പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷാ ഭടനായി നിയമിക്കപ്പെട്ടു. സൗദിയിലെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാമനാണ് അബ്ദുല്‍ അസീസ്. വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്നിംഗ് ആന്റ് ഡവലപ്മെന്റ് പുറത്തുവിട്ട പട്ടികയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്വകാര്യ ബോഡി ഗാര്‍ഡായി അസീസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.