ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് കുവൈറ്റില്‍ വിലക്ക്

കുവൈറ്റ് ഇന്ത്യയില് നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് താല്ക്കാലികമായി നിര്ത്തിവെച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യന് എംബസി സ്ഥിരീകരിച്ചു. ചെന്നൈയിലെ ഓവര്സീസ് മാന്പവര് ലിമിറ്റഡ് എന്ന സ്ഥാപനം വഴി 2000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന് മൂന്ന് കുവൈറ്റ് ഏജന്സികള്ക്ക് നല്കിയ അനുമതി മരവിപ്പിച്ചിട്ടുണ്ട്.
 | 

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് കുവൈറ്റില്‍ വിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനം വഴി 2000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ മൂന്ന് കുവൈറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ അനുമതി മരവിപ്പിച്ചിട്ടുണ്ട്.

നിയമനത്തില്‍ സുതാര്യത നിലനിര്‍ത്താനാണ് നടപടിയെന്നാണ് വിശദീകരണം. കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ ഇതിനായി നിയമിക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 257 നഴ്‌സുമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും എംബസി അറിയിച്ചു.