വിസ നിരോധനം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് കുവൈറ്റ്

അഞ്ച് രാജ്യങ്ങളിലുള്ളവര്ക്ക് കുവൈറ്റ് വിസ നിഷേധിച്ചെന്ന വാര്ത്ത അടിസ്ഥാനരഹിതമെന്ന് കുവൈറ്റ് സര്ക്കാര്. ഏഴ് രാജ്യങ്ങളില് നിന്നുള്ളവര്ക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെയാണ് കുവൈറ്റിനെ സംബന്ധിച്ച് വാര്ത്ത പരന്നത്. അമേരിക്കന് നടപടിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് കുവൈറ്റ് വിസ നിരോധനം ഏര്പ്പെടുത്തിയതിനെ ട്രംപ് പ്രശംസിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് ട്രംപ് ഇതുസംബന്ധിച്ച് പരാമര്ശിക്കുകയും വാര്ത്തയുടെ ലിങ്ക് ഷെയര് ചെയ്യുകയും ചെയ്തു.
 | 

വിസ നിരോധനം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് കുവൈറ്റ്

കുവൈറ്റ്: അഞ്ച് രാജ്യങ്ങളിലുള്ളവര്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുവൈറ്റ് സര്‍ക്കാര്‍. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെയാണ് കുവൈറ്റിനെ സംബന്ധിച്ച് വാര്‍ത്ത പരന്നത്. അമേരിക്കന്‍ നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുവൈറ്റ് വിസ നിരോധനം ഏര്‍പ്പെടുത്തിയതിനെ ട്രംപ് പ്രശംസിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ട്രംപ് ഇതുസംബന്ധിച്ച് പരാമര്‍ശിക്കുകയും വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്യുകയും ചെയ്തു.

ജോര്‍ദാനില്‍ നിന്നുള്ള അല്‍ ബദാവബ എന്ന സൈറ്റില്‍ നിന്നുള്ള വാര്‍ത്തയായിരുന്നു അത്. എന്നാല്‍, ഈ വാര്‍ത്ത നിഷേധിച്ച് കുവൈറ്റ് രംഗത്തെത്തിയിരിക്കുകയാണ്. വിസ നിഷേധിച്ചുവെന്ന് പറയപ്പെടുന്ന അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കുവൈറ്റിലുണ്ടെന്നും കുവൈറ്റ് ജനതയുടേതിനു തുല്യമായ അവകാശങ്ങളും സംരക്ഷണവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.

ഇത്തരമൊരു കളളവാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അഞ്ജാത വാര്‍ത്താ ഉറവിടങ്ങള്‍ ലഭ്യമാക്കിയ വിവരമനുസരിച്ച് സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചെന്നായിരുന്നു വാര്‍ത്ത.