യു.കെയില്‍ അഭിപ്രായ സര്‍വേയില്‍ ഭരണപക്ഷത്തിനൊപ്പം ജനസ്വാധീനം നേടി പ്രതിപക്ഷവും

2015ല് നടന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായി ബ്രിട്ടണില് പ്രതിപക്ഷം ഭരണപക്ഷത്തിനൊപ്പം ജനസ്വാധീനം നേടി. ജെറമി കോര്ബിന് നേതാവായതോടെയാണ് ലേബര് പാര്ട്ടി കണ്സര്വേറ്റീവ് പാര്ട്ടിയുടെ ജനസ്വാധീനത്തിനൊപ്പം ഉയര്ന്നതെന്നും വിലയിരുത്തപ്പെടുന്നു. ഐ.സി.എമ്മിന്റെ പ്രതിമാസ ഫോണ് വോട്ടെടുപ്പിലാണിത്. ജെറമി കോര്ബിന്റെ പാര്ട്ടി നാലു പോയിന്റ് വര്ധന രേഖപ്പെടുത്തി 36 ശതമാനത്തിലെത്തിയപ്പോള് കണ്സര്വേറ്റീവ് മൂന്നു പോയിന്റ് കുറഞ്ഞ് 36 ശതമാനത്തിലെത്തി.
 | 

യു.കെയില്‍ അഭിപ്രായ സര്‍വേയില്‍ ഭരണപക്ഷത്തിനൊപ്പം ജനസ്വാധീനം നേടി പ്രതിപക്ഷവും

ലണ്ടന്‍: 2015ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായി ബ്രിട്ടണില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനൊപ്പം ജനസ്വാധീനം നേടി. ജെറമി കോര്‍ബിന്‍ നേതാവായതോടെയാണ് ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനസ്വാധീനത്തിനൊപ്പം ഉയര്‍ന്നതെന്നും വിലയിരുത്തപ്പെടുന്നു. ഐ.സി.എമ്മിന്റെ പ്രതിമാസ ഫോണ്‍ വോട്ടെടുപ്പിലാണിത്. ജെറമി കോര്‍ബിന്റെ പാര്‍ട്ടി നാലു പോയിന്റ് വര്‍ധന രേഖപ്പെടുത്തി 36 ശതമാനത്തിലെത്തിയപ്പോള്‍ കണ്‍സര്‍വേറ്റീവ് മൂന്നു പോയിന്റ് കുറഞ്ഞ് 36 ശതമാനത്തിലെത്തി.

എഡ് മിലിബാന്‍ഡിന്റെ നേതൃത്വത്തില്‍ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട് 30 ശതമാനം വോട്ട് നേടിയ ലേബര്‍ ഇപ്പോള്‍ ആറ് പോയിന്റ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ടോറികള്‍ക്ക് വര്‍ധനയോ കുറവോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പാര്‍ട്ടികള്‍ക്ക് ഇതെത്രമാത്രം ജയസാധ്യത നല്‍കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. ലണ്ടനില്‍ മേയര്‍ സ്ഥാനാര്‍ഥി സാദിഖ് ഖാന്‍ വിജയിച്ചുവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലേബറിന്റെ സ്ഥിതി സ്‌കോട്‌ലാന്‍ഡില്‍ ദയനീയമായി തുടരുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ത്തന്നെ കൂപ്പുകുത്തിയ പാര്‍ട്ടിക്ക് കൂടുതല്‍ എം.എസ്.പികള്‍ നഷ്ടമായേക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. വെയില്‍സിലും പാര്‍ട്ടിയുടെ സ്ഥിതി മെച്ചമല്ല. എന്നാല്‍ പാര്‍ട്ടിയില്‍ കോര്‍ബിന് നല്ല സ്വാധീനമുണ്ട്. അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ അംഗത്വം ഇരട്ടിയാക്കിയിരുന്നതാണ് ഇതിനുകാരണമായി വിലയിരുത്തപ്പെടുന്നത്.