ബ്രസീലിലൊരു പെൺ നഗരം; ആണുങ്ങൾക്ക് പ്രവേശനമില്ല

പല കുടുംബങ്ങളിലും പുരുഷന്റെ വാക്കുകളായിരിക്കും അന്തിമം. അങ്ങനെയുള്ള പുരുഷാധിപത്യ സമൂഹത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്ത ബ്രസീലിലെ സ്ത്രീകൾ കണ്ടെത്തിയ പോംവഴിയാണ് അവർക്ക് വേണ്ടി മാത്രമൊരു നഗരം. ബ്രസീലിലെ നോയ്വാ ഡോ കോർഡെയ്റോയാണ് സ്ത്രീകൾക്ക് മാത്രമുള്ള നഗരം. ഏകദേശം 600-ലധികം സ്ത്രീകൾ താമസിക്കുന്ന വടക്ക് കിഴക്കൻ ബ്രസീലിലെ ഈ നഗരത്തിൽ ഒരാൺതരി പോലുമില്ല.
 | 
ബ്രസീലിലൊരു പെൺ നഗരം; ആണുങ്ങൾക്ക് പ്രവേശനമില്ല

നോയ്‌വാ ഡോ കോർഡെയ്‌റോ: പല കുടുംബങ്ങളിലും പുരുഷന്റെ വാക്കുകളായിരിക്കും അന്തിമം. അങ്ങനെയുള്ള പുരുഷാധിപത്യ സമൂഹത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്ത ബ്രസീലിലെ സ്ത്രീകൾ കണ്ടെത്തിയ പോംവഴിയാണ് അവർക്ക് വേണ്ടി മാത്രമൊരു നഗരം. ബ്രസീലിലെ നോയ്‌വാ ഡോ കോർഡെയ്‌റോയാണ് സ്ത്രീകൾക്ക് മാത്രമുള്ള നഗരം. ഏകദേശം 600-ലധികം സ്ത്രീകൾ താമസിക്കുന്ന വടക്ക് കിഴക്കൻ ബ്രസീലിലെ ഈ നഗരത്തിൽ ഒരാൺതരി പോലുമില്ല.

വിവാഹം കഴിക്കേണ്ട പ്രായത്തിൽ ആൺതുണ വേണ്ടെന്ന് വച്ചാണ് പല സ്ത്രീകളും ഇവിടെ താമസിക്കുന്നത്. ഇവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ നഗരത്തിലെ നിയമങ്ങൾ അനുസരിക്കുകയും വീട്ടിലെ പെണ്ണുങ്ങൾ തീരുമാനിക്കുന്നത് പോലെ ജീവിക്കുകയും വേണം. എന്നാൽ ഭൂരിഭാഗവും അവിവാഹിതരാണെന്ന് കരുതരുത്. എന്നാൽ ഭർത്താക്കന്മാരും 18 കഴിഞ്ഞ ആൺമക്കളും നഗരത്തിന് പുറത്താണ്. ആഴ്ച്ചയിൽ ഒരു ദിവസം അവർക്ക് വീട്ടിലെത്താൻ അനുവാദമുണ്ട്. ഏകദേശം 20-നും 35-നും ഇടയിൽ പ്രായമുള്ളവരാണ് നോയ്‌വാ നഗരത്തിൽ ഭൂരിപക്ഷം താമസക്കാരും. ഇവരിൽ പലർക്കും ഒന്ന് പ്രണയിച്ച് കൊള്ളാമെന്നും ആഗ്രഹമുണ്ട്. എന്നാൽ നഗരത്തിലെ നിയമങ്ങൾ തെറ്റിക്കാൻ ഇവർ ഒരുക്കമല്ല.

നഗരത്തിലെ കൃഷി മുതൽ ടൗൺ പ്‌ളാനിംഗ് വരെയുള്ള കാര്യങ്ങൾ വരെ ഇവരാണ് തീരുമാനിക്കുന്നത്. എല്ലാവരും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയുമാണ് ഇവിടെ കഴിയുന്നത്. സ്ത്രീകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ഇവിടുത്തെ നിയമങ്ങൾ പ്രകാരം പരിഹരിക്കും.