100 ടണ്ണുള്ള ട്രെയിന്‍ കെട്ടിവലിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്; വീഡിയോ കാണാം

നൂറു ടണ്ണിലേറെ ഭാരമുള്ള ട്രെയിന് ട്രാക്കിലൂടെ കെട്ടിവലിച്ച് ലാന്്ഡ റോവര് ഡിസ്കവറി സ്പോര്ട്ട് എസ്യുവി. ഒരു ബോയിംഗ് 757 വിമാനത്തിന്റെ അത്രയും ഭാരമുള്ള ട്രെയിന് ബോഗികളെയാണ് ലാന്ഡ് റോവര് വലിച്ചുനീക്കിയത്. സ്വിറ്റ്സര്ലന്റിലെ പത്തുകിലോമീറ്റര് റെയില്വേ ട്രാക്കിലായിരുന്നു ലാന്ഡ് റോവറിന്റെ മാസ്മരിക പ്രകടനം.
 | 

100 ടണ്ണുള്ള ട്രെയിന്‍ കെട്ടിവലിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്; വീഡിയോ കാണാം

ലണ്ടന്‍: നൂറു ടണ്ണിലേറെ ഭാരമുള്ള ട്രെയിന്‍ ട്രാക്കിലൂടെ കെട്ടിവലിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എസ്‌യുവി. ഒരു ബോയിംഗ് 757 വിമാനത്തിന്റെ അത്രയും ഭാരമുള്ള ട്രെയിന്‍ ബോഗികളെയാണ് ലാന്‍ഡ് റോവര്‍ വലിച്ചുനീക്കിയത്. സ്വിറ്റ്സര്‍ലന്റിലെ പത്തുകിലോമീറ്റര്‍ റെയില്‍വേ ട്രാക്കിലായിരുന്നു ലാന്‍ഡ് റോവറിന്റെ മാസ്മരിക പ്രകടനം.

കഴിഞ്ഞ വര്‍ഷമാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയിലെത്തിയത്. റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതും നിര്‍മിച്ചിരിക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 147.5 ബിഎച്ച്പി, 188 ബി.എച്ചപി എന്നീ രണ്ടു ട്യൂണുകളിലാണ് ലഭിക്കുന്നത്. ഇതേശ്രേണിയില്‍ വരുന്ന മറ്റു വാഹനങ്ങളാണ് ബിഎംഡബ്ല്യു എക്സ് 3, ഔഡി ക്യു 5, വോള്‍വോ എക്സ് സി 60 എന്നിവ.

സ്വിറ്റ്സര്‍ലന്റിലെ മ്യൂസിയംസ്ബാന്‍ സ്റ്റെയ്ന്‍ റെയിലിലാണ് ലാന്‍ഡ് റോവര്‍ പ്രകടനം നടത്തിയത്. ഹെമിഷോഫെന്‍ പാലത്തിലൂടെയാണ് ലക്ഷ്വറി ട്രെയിന്‍ ബോഗികളെ വലിച്ചുകൊണ്ട് റൈന്‍ നദിക്ക് കുറുകെ ലാന്‍ഡ് റോവര്‍ നീങ്ങിയത്. 2500 കിലോ ഭാരം വലിച്ചുനീക്കാന്‍ ശേഷിയുള്ള ലാന്‍ഡ് റോവര്‍ അതിന്റെ ഭാരത്തേക്കാള്‍ 60 മടങ്ങ് ഭാരമുള്ള ട്രെയിനിനെയാണ് വലിച്ചുനീക്കിയത്.

സ്റ്റാന്‍ഡേര്‍ഡ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ടില്‍ റെയില്‍ വീലുകള്‍ ഘടിപ്പിച്ചായിരുന്നു പരീക്ഷണം. 4ഃ4 സ്പെഷ്യലിസ്റ്റുകളാണ് ഇത് ചെയ്തത്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ 177.5 ബിഎച്ച്പി ഇന്‍ജെനിയം ഡീസല്‍ എഞ്ചിനാണ് 430 എന്‍എം ടോര്‍ക് നല്‍കിയത്.

വീഡിയോ കാണാം