Wednesday , 27 January 2021
News Updates

‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’ ബലാല്‍സംഗ വിവാദം; പ്രസ്താവന തിരുത്തി സംവിധായകന്‍

last-tango

ക്ലാസിക് ചിത്രമായ ലാസ്റ്റ് ടാംഗോ ഇന്‍ പാരീസിലെ ബലാല്‍സംഗ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമായിരുന്നു നടിയായ മരിയ സ്‌നീഡര്‍ അറിഞ്ഞതെന്ന പ്രസ്താവന തിരുത്തി സംവിധായകന്‍ ബര്‍ണാര്‍ഡോ ബര്‍ട്ടലൂച്ചി. തെറ്റിദ്ധാരണയെത്തുടര്‍ന്നുള്ള വിവാദമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മര്‍ലന്‍ ബ്രാന്‍ഡോയും സ്‌നീഡറും അഭിനയിച്ച രംഗത്തില്‍ സ്വാഭാവിക പ്രതികരണത്തിനായി ബലാല്‍സംഗം ചെയ്യുകയാണെന്ന കാര്യം നടിയെ അറിയിച്ചില്ലെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് വിവാദമായതിനു പിന്നലെയാണ് വിശദീകരണവുമായി ബര്‍ട്ടലൂച്ചി രംഗത്തെത്തിയത്.

2007ലാണ് പ്രശസ്ത ഹോളിവുഡ് നടി മരിയ സ്‌നീഡര്‍ ഹോളീവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തിയത്. 1972ല്‍ പുറത്തിറങ്ങിയ ലാസ്റ്റ് ടാംഗോ ഇന്‍ പാരിസ് എന്ന സിനിമയിലെ ഒരു ബലാല്‍സംഗ രംഗത്തെ കുറിച്ചായിരുന്നു പ്രസ്താവന. സിനിമയിലെ തിരക്കഥയില്‍ ഇല്ലായിരുന്ന ഒരു ബലാല്‍സംഗ രംഗത്തില്‍ അഭിനയിക്കേണ്ടി വന്നെന്നും ആരംഗത്തില്‍ താന്‍ ശരിക്കും ബലാല്‍സംഗത്തിന് ഇരയാവുകയായിരുന്നുവെന്നുമാണ് സ്‌നീഡര്‍ അന്ന് പറഞ്ഞത്. ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

2013ലെ അഭിമുഖത്തിലാണ് സംവിധായകന്‍ ബര്‍ണാര്‍ഡോ ബര്‍ട്ടലൂച്ചി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ബലാല്‍സംഗ രംഗം, ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമായിരുന്നു നടിയായ മരിയ സ്‌നീഡര്‍ അറിഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. രംഗത്തെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. താനും ബ്രാന്‍ഡോയും ബലാല്‍സംഗ രംഗത്തില്‍ പൂര്‍ണ്ണതയ്ക്കു വേണ്ടിയാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ശരിക്കും ചതിക്കപ്പെട്ടു എന്ന സ്വാഭാവിക പ്രതികരണം സ്‌നീഡറുടെ ഭാഗത്തു നിന്നും വേണമായിരുന്നു. ഇതിനെ കുറിച്ച് സ്‌നീഡറോട് പറഞ്ഞിരുന്നുവെങ്കില്‍ ആ രംഗത്തിനൊരു പൂര്‍ണ്ണത കിട്ടില്ലായിരുന്നുവെന്നും ബര്‍ട്ടലൂച്ചി പറഞ്ഞു.

സ്‌പെയിനിലെ എല്‍ മുന്തോ ദെ അലിസിയ എന്ന ഓര്‍ഗനൈസേഷന്‍ ആണ് ബര്‍ട്ടലൂച്ചിയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആചരിക്കുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25നാണ് വീഡിയോ അവര്‍ പുറത്തു വിട്ടത്. ‘മരിയാ വിഷമിക്കരുത് ഇത് വെറുമൊരു സിനിമാ രംഗമാണ് എന്ന് ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് മര്‍ലന്‍ പറഞ്ഞു. എന്നാല്‍ രംഗം ചിത്രീകരിക്കുമ്പോള്‍ താന്‍ ശരിക്കും കരയുകയായിരുന്നു. യഥാര്‍ത്ഥമായി പീഡിപ്പിക്കപ്പെട്ടതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ചിത്രീകരണ ശേഷം മര്‍ലന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതുപോലുമില്ലെന്നും സ്‌നീഡര്‍ ആരോപിച്ചു.

വേണമെങ്കില്‍ എനിക്ക് എന്റെ വക്കീലിനെയോ ഏജന്റിനെയോ സെറ്റില്‍ വിളിച്ചുവരുത്താമായിരുന്നു. പക്ഷെ അന്ന് എനിക്കതറിയില്ലായിരുന്നു. സ്‌നീഡര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളോളം കിടപ്പിലായ സ്‌നീഡര്‍ 2011 ല്‍ മരണപ്പെട്ടു. ഇതിനെ തീര്‍ത്തും തെറ്റിദ്ധാരണയെത്തുടര്‍ന്നുള്ള വിവാദമെന്നാണ് ബര്‍ട്ടലൂച്ചി വിശേഷിപ്പിച്ചത്. ബലാല്‍സംഗരംഗത്തിനെ കുറിച്ച് സ്‌നീഡര്‍ക്ക് അറിവുണ്ടായിരുന്നെന്നും. എന്നാല്‍ തിരക്കഥയിലില്ലാതിരുന്നത് രംഗത്തിലെ ‘ബട്ടര്‍’ ഉപയോഗമാണെന്നും ബര്‍ട്ടലൂച്ചി പറഞ്ഞു.

എല്‍ മുന്തോ ദെ അലിസിയ എന്ന സംഘടന വീഡിയോ യൂട്യൂബിലിട്ടതോടെ സ്പാനിഷ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചൈതു. തുടര്‍ന്ന് മറ്റ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഇത്രയും വിവാദമായ ഒരു പ്രശ്‌നം എന്തുകൊണ്ട് ഇത്രയും കാലം ലോകമറിയാതെ പോയെന്നാണ് എല്‍ മുന്തോ ദെ അലിഷ്യ എന്ന സംഘടന ചോദിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ പ്രശസ്തരായിട്ടുള്ളവരില്‍ ചിലര്‍ സ്ത്രീകളെ സിനിമകളിലും അല്ലാതെയും ചൂഷണം ചെയ്യുന്നത് വിവാദം സൃഷ്ടിച്ചിരുന്നു.

ലാസ്റ്റ് ടാംഗോ എന്ന സിനിമയ്ക്ക് അതിന്റെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിരു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിന് മര്‍ലന്‍ ബ്രാന്‍ഡോയ്ക്കും സ്‌നീഡറിനും ഓസ്‌കാറിനുള്ള നോമിനേഷന്‍ ലഭിച്ചു.

DONT MISS