വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചുകൊന്ന് പുള്ളിപ്പുലി; വീഡിയോ കാണാം

ഇരപിടിക്കാനുള്ള ശ്രമത്തിനിടെ മുന്നിലെത്തിയ പുള്ളിപ്പുലിയെ വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിന് നഷ്ടമായത് സ്വന്തം ജീവന്.
 | 
വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചുകൊന്ന് പുള്ളിപ്പുലി; വീഡിയോ കാണാം

ഇരപിടിക്കാനുള്ള ശ്രമത്തിനിടെ മുന്നിലെത്തിയ പുള്ളിപ്പുലിയെ വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിന് നഷ്ടമായത് സ്വന്തം ജീവന്‍. കെനിയയിലെ മസായ് മാറ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തു വന്ന വൈറല്‍ വീഡിയോയിലാണ് പുള്ളിപ്പുലി പെരുമ്പാമ്പിനെ കടിച്ചു കുടയുന്ന അപൂര്‍വ ദൃശ്യമുള്ളത്. ഒരു ഇമ്പാലയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പെരുമ്പാമ്പുകളിലെ വമ്പനായ ആഫ്രിക്കന്‍ റോക്ക് പൈത്തണ്‍ ഇനത്തിലുള്ള ഈ പാമ്പ്. പുള്ളിപ്പുലിയും അതേ ഇമ്പാലയെത്തന്നെ ലക്ഷ്യമിടുകയായിരുന്നു.

ഇതോടെ പെരുമ്പാമ്പ് പുലിയുടെ നേരെ തിരിഞ്ഞു. പുലിയെ വരിഞ്ഞു മുറുക്കുന്നതില്‍ പാമ്പ് ഒരു ഘട്ടത്തില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ പരാജയപ്പെടാന്‍ പുലി ഒരുക്കമായിരുന്നില്ല. പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത് നിന്ന പുലി ഒടുവില്‍ പെരുമ്പാമ്പിന്റെ തലയില്‍ തന്നെ കടിച്ചു. സഫാരി പാര്‍ക്ക് കാണാനെത്തിയവര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം