നഴ്‌സറിക്കാരിക്ക് ഡയമണ്ട് മോതിരം നല്‍കിക്കൊണ്ട് കൂട്ടുകാരന്റെ വിവാഹാഭ്യര്‍ത്ഥന; വൈറല്‍ വീഡിയോ കാണാം

ന്ഴസറിക്കാരിക്ക് കൂട്ടുകാരന്റെ വിവാഹാഭ്യര്ത്ഥന. വെറുതെയൊന്നുമല്ല. നല്ല ഒന്നാന്തരം ഡയമണ്ട് മോതിരം നല്കിക്കൊണ്ട് സിനിമാ സ്റ്റൈലിലായിരുന്നു മിലി എന്ന പെണ്കുട്ടിക്ക് കൂട്ടുകാരനായ ടോമി വിവാഹവാഗ്ദാനം നല്കിയത്.
 | 

നഴ്‌സറിക്കാരിക്ക് ഡയമണ്ട് മോതിരം നല്‍കിക്കൊണ്ട് കൂട്ടുകാരന്റെ വിവാഹാഭ്യര്‍ത്ഥന; വൈറല്‍ വീഡിയോ കാണാം

ലണ്ടന്‍: ന്‌ഴസറിക്കാരിക്ക് കൂട്ടുകാരന്റെ വിവാഹാഭ്യര്‍ത്ഥന. വെറുതെയൊന്നുമല്ല. നല്ല ഒന്നാന്തരം ഡയമണ്ട് മോതിരം നല്‍കിക്കൊണ്ട് സിനിമാ സ്‌റ്റൈലിലായിരുന്നു മിലി എന്ന പെണ്‍കുട്ടിക്ക് കൂട്ടുകാരനായ ടോമി വിവാഹവാഗ്ദാനം നല്‍കിയത്. യുകെയിലാണ് സംഭവം. മിലിയുടെ അച്ഛനാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 16ന് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്റെ മകള്‍ക്ക് കിട്ടിയ വജ്രമോതിരം കാണിച്ചുകൊണ്ട് വളരെ തമാശ രീതിയിലാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെക്കുന്നത്.

ടോമി എന്ന കുട്ടിയാണ് അമ്മയുടെ വിവാഹമോതിരം അടിച്ചുമാറ്റി സഹപാഠിക്ക് നല്‍കിയത്. 54 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മിലിയേയും അച്ഛനേയും കൂടാതെ ചിരിക്കുന്ന അമ്മയുടെ ശബ്ദവും കേള്‍ക്കാം. ഇതിനോടകം തന്നെ 22 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. 3.2 ലക്ഷം പ്രതികരണങ്ങളും 2.3 ലക്ഷം ഷെയറും വീഡിയോയ്ക്ക് ലഭിച്ചു.

വീഡിയോ കാണാം