ദുബായില്‍ ജോലി വേണോ? ഈ അഞ്ച് വാക്കുകള്‍ നിങ്ങളുടെ ബയോഡാറ്റയില്‍ ചേര്‍ക്കൂ!

റെസ്യൂമെകളാണ് ഓരോ തൊഴിലന്വേഷകനെയും തൊഴിലുടമയ്ക്ക് പരിചയപ്പെടുത്തുന്നത്. വ്യക്തമായ റെസ്യൂമെകള് പരിഗണിക്കപ്പെടും. അല്ലാത്തവ ചവറ്റുകുട്ടയില് വീഴുന്നതാണ് പതിവ്. ഗള്ഫ് രാജ്യങ്ങളില്, പ്രത്യേകിച്ച് ദുബായില് നിങ്ങള്ക്ക് ജോലി കിട്ടണമെങ്കില് ചില വാക്കുകള്ക്ക് പ്രാധാന്യം കിട്ടുന്ന വിധത്തില് റെസ്യൂമെകള് തയ്യാറാക്കിയാല് മതിയെന്നാണ് Bayt.com എന്ന വെബ്സൈറ്റ് കണ്ടെത്തിയിരിക്കുന്നത്.
 | 

ദുബായില്‍ ജോലി വേണോ? ഈ അഞ്ച് വാക്കുകള്‍ നിങ്ങളുടെ ബയോഡാറ്റയില്‍ ചേര്‍ക്കൂ!

ദുബായ്: റെസ്യൂമെകളാണ് ഓരോ തൊഴിലന്വേഷകനെയും തൊഴിലുടമയ്ക്ക് പരിചയപ്പെടുത്തുന്നത്. വ്യക്തമായ റെസ്യൂമെകള്‍ പരിഗണിക്കപ്പെടും. അല്ലാത്തവ ചവറ്റുകുട്ടയില്‍ വീഴുന്നതാണ് പതിവ്. ഗള്‍ഫ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് ദുബായില്‍ നിങ്ങള്‍ക്ക് ജോലി കിട്ടണമെങ്കില്‍ ചില വാക്കുകള്‍ക്ക് പ്രാധാന്യം കിട്ടുന്ന വിധത്തില്‍ റെസ്യൂമെകള്‍ തയ്യാറാക്കിയാല്‍ മതിയെന്നാണ് Bayt.com എന്ന വെബ്‌സൈറ്റ് കണ്ടെത്തിയിരിക്കുന്നത്.

സെയില്‍സ്, മാനേജര്‍, എന്‍ജിനീയര്‍, അക്കൗണ്ടന്റ്, എച്ച്ആര്‍ എന്നീ വാക്കുകളാണ് അവ. ഈ വാക്കുകളാണേ്രത ജോബ് പോര്‍ട്ടലായ ഈ സൈറ്റില്‍ തൊഴിലുടമകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത്. സൈറ്റിന്റെ സിവി സെര്‍ച്ച് ഡേറ്റാബേസ് അനുസരിച്ച് സെയില്‍സ് എന്ന കീവേര്‍ഡ് ഉപയോഗിച്ച് 2016ല്‍ മാത്രം 1,70,000 സെര്‍ച്ചുകള്‍ ഉണ്ടായിട്ടുണ്ട്. ഈ മേഖലകളിലെ ജീവനക്കാരെയാണ് കമ്പനികള്‍ ഏറെയും അന്വേഷിക്കുന്നതെന്ന് ചുരുക്കം.

മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, പ്രോജക്ട് മാനേജര്‍, അസിസ്റ്റന്റ്, സെക്രട്ടറി, ഐടി, ബിസിനസ്, ഡവലപ്‌മെന്റ്, പ്രൊക്യൂര്‍മെന്റ്, ഡിസൈന്‍, സിവില്‍ എന്നീ വാക്കുകളാണ് തൊട്ടു പിന്നാലെ എത്തുന്നത്. ഈ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ ബയോഡേറ്റകള്‍ തയ്യാറാക്കുമ്പോള്‍ ഇത്തരം സെര്‍ച്ച് വേര്‍ഡുകള്‍ക്ക് പ്രാമുഖ്യം നല്‍കിയാല്‍ പരമാവധി ഫലമുണ്ടാകുമെന്നാണ് സൈറ്റ് നിര്‍ദേശിക്കുന്നത്.