മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ക്ക് 6500 രൂപ വരെ വിലകുറയും! ഫോണുകള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും

ഇന്ത്യയില് നിര്മിച്ച ഐഫോണുകള്ക്ക് 6500 രൂപ വരെ വില കുറയുമെന്ന് സൂചന. മേക്ക് ഇന് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവില് സ്ഥാപിച്ച പ്ലാന്റിന്റെ ട്രയല് റണ് പൂര്ത്തിയായെന്നും ആദ്യ ബാച്ച് ഫോണുകള് ഈ മാസം അവസാനത്തോടെ വിപണിയില് എത്തുമെന്നും കമ്പനി അറിയിച്ചു. തായ്വാന് ആസ്ഥാനമായുള്ള വിസ്ട്രോണ് കോര്പ്പ് ആണ് ഐഫോണ് ഇന്ത്യയില് അസംബിള് ചെയ്യുന്നത്.
 | 

മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ക്ക് 6500 രൂപ വരെ വിലകുറയും! ഫോണുകള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും

ബംഗളൂരു: ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ക്ക് 6500 രൂപ വരെ വില കുറയുമെന്ന് സൂചന. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവില്‍ സ്ഥാപിച്ച പ്ലാന്റിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായെന്നും ആദ്യ ബാച്ച് ഫോണുകള്‍ ഈ മാസം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പ്പ് ആണ് ഐഫോണ്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത്.

ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തികരിച്ചതിന് പിന്നാലെ ഐ ഫോണിന്റെ എസ്ഇ മോഡലുകളുടെ നിര്‍മ്മാണവും ബാംഗ്ലൂരില്‍ തുടങ്ങാന്‍ പോകുന്നു എന്നതാണ് ആപ്പിള്‍ അധികൃതര്‍ നല്‍കുന്ന വിവരം. ലോകരാജ്യങ്ങളില്‍ മൊബൈല്‍ വിപണിയില്‍ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇത് തന്നെയാണ് ആപ്പിളിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള കാരണവും.

നിലവില്‍ ആപ്പിളിന് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 10 ശതമാനമാണ് പ്രാതിനിധ്യം. സാംസങ്ങടക്കം മറ്റു ബ്രാന്‍ഡുകളില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഈ രംഗത്ത് ആപ്പിള്‍ ഇന്ത്യയില്‍ നേരിടുന്നത്.