നരേന്ദ്ര മോഡിക്കും നവാസ് ഷെരീഫിനും മലാലയുടെ ക്ഷണം

നൊബേൽ സമ്മാന പുരസ്ക്കാര വിതരണ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനും മലാലയുടെ ക്ഷണം.
 | 

നരേന്ദ്ര മോഡിക്കും നവാസ് ഷെരീഫിനും മലാലയുടെ ക്ഷണം

ലണ്ടൻ: നൊബേൽ സമ്മാന പുരസ്‌ക്കാര വിതരണ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനും മലാലയുടെ ക്ഷണം. സമാധാനത്തിനുളള നൊബേൽ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലേക്കാണ് മലാല ഇരുവരെയും ക്ഷണിച്ചത്. സമ്മാധാന നോബൽ പങ്കിട്ട ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിയോട് പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും മലാല പറഞ്ഞു. ഇരു രാജ്യങ്ങലും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതിന് കൈലാഷും താനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മലാല കൂട്ടിചേർത്തു. അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന ആക്രമണങ്ങളിൽ നിരാശയുണ്ടെന്നും മലാല വ്യക്തമാക്കി.

നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.