ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു

ഓസ്ട്രേലിയയില് മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി മാത്യു കളത്തൂരിനാണ് മെല്ബണിലെ പള്ളിയില് വെച്ച് കുത്തേറ്റത്. പ്രാര്ത്ഥനക്കിടെ കറിക്കത്തി ഉപയോഗിച്ച് വൈദികന്റെ കഴുത്തില് കുത്തുകയായിരുന്നു.
 | 

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി മാത്യു കളത്തൂരിനാണ് മെല്‍ബണിലെ പള്ളിയില്‍ വെച്ച് കുത്തേറ്റത്. പ്രാര്‍ത്ഥനക്കിടെ കറിക്കത്തി ഉപയോഗിച്ച് വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഞായറാഴ്ച കുര്‍ബാനയക്കായുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമായിരുന്നു ആക്രമണം. കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. 60 വയസിനടുത്ത് പ്രായമുള്ള ആളാണ് ആക്രമണം നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.