ശരീരത്തിലുണ്ടായിരുന്നത് മാംസം തീനി ബാക്ടീരിയകള്‍; ദുര്‍ഗന്ധം ആരോപിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; ഒടുവില്‍ സുച്ചിലി മരണത്തിന് കീഴടങ്ങി

റഷ്യന് റോക്ക് ബാന്റിലെ അംഗമായിരുന്ന ആന്ദ്രേ സുച്ചിലിനെയും ഭാര്യയെയും കഴിഞ്ഞ മെയ് മാസമാണ് ശരീരത്തില് നിന്നും ദുര്ഗന്ധം പരക്കുന്നതായി ആരോപിച്ച് വിമാനത്തില് നിന്നും ഇറക്കി വിടുന്നത്. മെയ് അവസാനം കാനറി ദ്വീപുകളില് നിന്നും പറന്നുയര്ന്ന യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി ആന്ദ്രേ സുച്ചിലിനെയും ഭാര്യയെയും ഇറക്കിവിടുകയായിരുന്നു. വിമാനത്തില് ചിലര് കുളിക്കാന് ആവശ്യപ്പെടുകയും ചിലര് ഛര്ദ്ദിക്കുക പോലും ചെയ്തു. തുടര്ന്ന് യാത്രക്കാര് ബഹളം വെച്ചതോടെ വിമാനം പോര്ച്ചുഗലില് ഇറക്കി.
 | 

ശരീരത്തിലുണ്ടായിരുന്നത് മാംസം തീനി ബാക്ടീരിയകള്‍; ദുര്‍ഗന്ധം ആരോപിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; ഒടുവില്‍ സുച്ചിലി മരണത്തിന് കീഴടങ്ങി

റഷ്യന്‍ റോക്ക് ബാന്റിലെ അംഗമായിരുന്ന ആന്ദ്രേ സുച്ചിലിനെയും ഭാര്യയെയും കഴിഞ്ഞ മെയ് മാസമാണ് ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നതായി ആരോപിച്ച് വിമാനത്തില്‍ നിന്നും ഇറക്കി വിടുന്നത്. മെയ് അവസാനം കാനറി ദ്വീപുകളില്‍ നിന്നും പറന്നുയര്‍ന്ന യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കി ആന്ദ്രേ സുച്ചിലിനെയും ഭാര്യയെയും ഇറക്കിവിടുകയായിരുന്നു. വിമാനത്തില്‍ ചിലര്‍ കുളിക്കാന്‍ ആവശ്യപ്പെടുകയും ചിലര്‍ ഛര്‍ദ്ദിക്കുക പോലും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെ വിമാനം പോര്‍ച്ചുഗലില്‍ ഇറക്കി.

ശരീരത്തില്‍ നിന്നും ദുര്‍ഗന്ധമുള്ളതായി സുച്ചിലിന് നേരത്തെ മനസിലായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ചെക്കപ്പും നടത്തി. എന്നാല്‍ സാധാരണ ഇന്‍ഫെക്ഷനാണെന്നും മാറിക്കൊള്ളുമെന്നും നിര്‍ദേശം ലഭിച്ചു. വിമാനത്തില്‍ നിന്ന് അപമാനിതരായി പുറത്തിറങ്ങിയ ഉടന്‍ തന്നെ സുച്ചിലിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് നടന്ന പരിശോധനയിലാണ് ദുര്‍ഗന്ധത്തിന് കാരണമായ ബാക്ടീരിയകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ സുച്ചിലിനെ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കാന്‍ പ്രാപ്തിയുള്ള ഈ ബാക്ടീരിയകള്‍ മൂലം ശരീരത്തിലെ മിക്ക ആന്തരികാവവയങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇവ അഴുകാന്‍ തുടങ്ങിയതാണ് ദുര്‍ഗന്ധത്തിന് കാരണമായത്.

സുച്ചിലിനെ രക്ഷിക്കാന്‍ കഴിയാത്തവിധം ബാക്ടീരിയകള്‍ കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23ന് അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു. മാംസം തീനി ബാക്ടീരിയകള്‍ ശരീരത്തില്‍ കയറിയാല്‍ മനുഷ്യന്‍ ജീവനോടെ ഇരിക്കെ തന്നെ ആന്തരിക ശരീരഭാഗങ്ങള്‍ അഴുകാനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയായിരുന്നു സുച്ചിലിന്. അന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ പലരും അദ്ദേഹത്തിന്റെ രോഗവിവരം അറിഞ്ഞ ശേഷം രോഗശാന്തി നേര്‍ന്നിരുന്നു.