നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വളർത്തി വലുതാക്കി ഭാര്യയാക്കാൻ

വളർത്തി വലുതാക്കി ഭാര്യയാക്കാൻ നാല് വയസ്സു പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു. കൊളംബോയിലാണ് സംഭവം. താൻ കാമുകിയാൽ വഞ്ചിക്കപ്പെട്ടെന്നാരോപിച്ച് കൊളംബോ സ്വദേശിയാണ് ഈ ക്രൂരത ചെയ്തത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ജനൽ വഴിയാണ് ഇയാൾ കടത്തികൊണ്ട് പോയത്.
 | 

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വളർത്തി വലുതാക്കി ഭാര്യയാക്കാൻ

കൊളംബോ: വളർത്തി വലുതാക്കി ഭാര്യയാക്കാൻ നാല് വയസ്സു പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു. കൊളംബോയിലാണ് സംഭവം. താൻ കാമുകിയാൽ വഞ്ചിക്കപ്പെട്ടെന്നാരോപിച്ച് കൊളംബോ സ്വദേശിയാണ് ഈ ക്രൂരത ചെയ്തത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ജനൽ വഴിയാണ് ഇയാൾ കടത്തികൊണ്ട് പോയത്. വെല്ലാവയിലെ കാടിനുളളിലാണ് ഇയാൾ കുട്ടിയെ പാർപ്പിച്ചിരുന്നത്. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോവുകയും ഇരുട്ടു മുറിയിൽ അടക്കുകയുമായിരുന്നു. പ്രതിയുടെ അകന്ന ബന്ധുകൂടിയാണ് ഈ നാലുവയസ്സുകാരി. സംശയം തോന്നിയതിനെ തുടർന്ന് പ്രതിയുടെ സഹോദരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ നോക്കിയ ഇയാളെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രതി ഇതിനു മുൻപും പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയെ താൻ തട്ടികൊണ്ടുവന്നത് പ്രായപൂർത്തിയാകുമ്പോൾ തനിക്ക് വിവാഹം കഴിക്കാനാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.