ഭൂമി ‘പരന്ന’താണെന്ന് വിശ്വസിക്കുന്ന 61കാരന്‍ തെളിവിനായി സ്വയം നിര്‍മിച്ച റോക്കറ്റില്‍ യാത്രക്കൊരുങ്ങുന്നു

ഭൂമി പരന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പറ്റം ആളുകള് ഇപ്പോഴുമുണ്ടെന്നത് ചിലര്ക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം. ഭൂമിക്ക് ഡിസ്കിന്റെ ആകൃതിയാണെന്ന് ഇവര് ഉറച്ചു വിശ്വസിക്കുന്നു. ശാസ്ത്രം പറയുന്ന ഭൂമിയുടെ ഗോളാകൃതി ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വ്യാജ പ്രചരണമാണെന്നാണ് ഇവരുടെ വിശ്വാസം. ഭൂമി പരന്നതാണെന്ന് വിശദീകരിക്കാന് സ്വന്തമായി സിദ്ധാന്തങ്ങളും ഇവര് രൂപീകരിച്ചിട്ടുണ്ട്. എന്നാല് തെളിയിക്കാന് ചിത്രങ്ങളോ മറ്റോ ചോദിച്ചാല് ഇവരുടെ കയ്യില് ഒന്നുമുണ്ടാകില്ല എന്നതാണ് വാസ്തവം.
 | 

ഭൂമി ‘പരന്ന’താണെന്ന് വിശ്വസിക്കുന്ന 61കാരന്‍ തെളിവിനായി സ്വയം നിര്‍മിച്ച റോക്കറ്റില്‍ യാത്രക്കൊരുങ്ങുന്നു

ഭൂമി പരന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പറ്റം ആളുകള്‍ ഇപ്പോഴുമുണ്ടെന്നത് ചിലര്‍ക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം. ഭൂമിക്ക് ഡിസ്‌കിന്റെ ആകൃതിയാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ശാസ്ത്രം പറയുന്ന ഭൂമിയുടെ ഗോളാകൃതി ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വ്യാജ പ്രചരണമാണെന്നാണ് ഇവരുടെ വിശ്വാസം. ഭൂമി പരന്നതാണെന്ന് വിശദീകരിക്കാന്‍ സ്വന്തമായി സിദ്ധാന്തങ്ങളും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ തെളിയിക്കാന്‍ ചിത്രങ്ങളോ മറ്റോ ചോദിച്ചാല്‍ ഇവരുടെ കയ്യില്‍ ഒന്നുമുണ്ടാകില്ല എന്നതാണ് വാസ്തവം.

കാലിഫോര്‍ണിയ സ്വദേശിയും 61 വയസുകാരനുമായ മൈക്ക് ഹ്യൂഗ്‌സ് താന്‍ വിശ്വസിക്കുന്ന പരന്ന ഭൂമി സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കാന്‍ ഒരു സാഹസത്തിന് തയ്യാറെടുക്കുകയാണ്. സ്വന്തമായി നിര്‍മിച്ച റോക്കറ്റില്‍ 1800 അടി ഉയരത്തിലേക്ക് പറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇയാള്‍. മൊജാവെ മരുഭൂമിയില്‍ നിന്ന് ഈ ശനിയാഴ്ചയാണ് മൈക്കിനെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് കുതിച്ചുയരുക. ഡിസ്‌ക് ആകൃതിയിലുള്ള ഭൂമിയുടെ ഫോട്ടോയെടുക്കുകയാണ് ദൗത്യം.

താന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഗോളഭൂമി സിദ്ധാന്തക്കാരുടെ വായടപ്പിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റാണ് ഇയാള്‍ ‘പര്യവേഷണ യാത്ര’ക്കായി തയ്യാറാക്കിയിരിക്കുന്നത്. 20,000 ഡോളര്‍ ചെലവിലാണ് മൈക്ക് തന്റെ റോക്കറ്റ് നിര്‍മിച്ചത്. 2014ല്‍ ഇയാള്‍ സ്വയം നിര്‍മ്മിച്ച റോക്കറ്റില്‍ പറക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ ദൗത്യത്തിന് ഫണ്ട് ചെയ്യാന്‍ റിസര്‍ച്ച് ഫ്‌ളാറ്റ് എര്‍ത്ത് എന്ന പരന്നഭൂമി വാദക്കാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും പരന്ന ഭൂമിയെ കണ്ടെത്താനുള്ള ദൗത്യത്തില്‍ മൈക്കിന് ഒന്നും സംഭവിക്കാതിരിക്കട്ടെയെന്നാണ് ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ആശംസിക്കുന്നത്.