മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ നീക്കവുമായി സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍!

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര് യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി സൗദി കീരീടാവകാശിയായ മുഹമ്മദ് ബിന് സല്മാന്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് സൗദി കിരീടാവകാശി മാഞ്ചസ്റ്റര് യുണൈറ്റഡില് നോട്ടമിട്ടതായുള്ള വാര്ത്ത പുറത്തു വിട്ടത്. നിലവില് ഗ്ലേസേഴ്സ് കുടുംബത്തിന്റെ ഉടമസ്ഥതയിലണ് ക്ലബ് പ്രവര്ത്തിക്കുന്നത്. 2005ല് 800 മില്യന് യൂറോ നല്കതിയാണ് ഇവര് മാഞ്ചസ്റ്ററിനെ സ്വന്തമാക്കിയത്.
 | 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ നീക്കവുമായി സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍!

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി സൗദി കീരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബ്രിട്ടീഷ് മാധ്യമങ്ങളാണ് സൗദി കിരീടാവകാശി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നോട്ടമിട്ടതായുള്ള വാര്‍ത്ത പുറത്തു വിട്ടത്. നിലവില്‍ ഗ്ലേസേഴ്‌സ് കുടുംബത്തിന്റെ ഉടമസ്ഥതയിലണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. 2005ല്‍ 800 മില്യന്‍ യൂറോ നല്‍കതിയാണ് ഇവര്‍ മാഞ്ചസ്റ്ററിനെ സ്വന്തമാക്കിയത്.

ഈ തുകയുടെ അഞ്ചിരട്ടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. 3200 ദശലക്ഷം യൂറോയാണ് ക്ലബിന്റെ കണക്കാക്കിയ മൂല്യമെങ്കിലും 800 മില്യന്‍ കൂടി അധികമായി നല്‍കാന്‍ സൗദി കിരീടാവകാശി തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. ഗ്ലേസേഴ്‌സ് കുടുംബവുമായി അടുത്തയാഴ്ച രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. ക്ലബ് ഏറ്റെടുക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അബുദാബി രാജകുടുംബത്തിലെ ഷെയ്ക് മന്‍സൂറാണ് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥന്‍. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ നിലവില്‍ പത്താ സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥാനം.