വിഷാദരോഗമെന്ന് സൂചന; ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍

വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ തുടര്ന്ന് അര്ജന്റീനിയന് ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
വിഷാദരോഗമെന്ന് സൂചന; ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍

വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം പിറന്നാള്‍ ആഘോഷിച്ച് മൂന്നാം ദിവസമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറഡോണയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് താരത്തിന്റെ സഹായി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചയോളമായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും പേഴ്‌സണല്‍ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വേ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്. ബ്യൂണസ് അയേഴ്‌സിന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള പ്രൈവറ്റ് ക്ലിനിക്കിലാണ് താരം ഇപ്പോള്‍ ഉള്ളത്.

ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ടീമായ ജിംനാസിയയുടെ കോച്ചാണ് ഇപ്പോള്‍ മറഡോണ. വെള്ളിയാഴ്ച താരത്തിന്റെ 60-ാം പിറന്നാള്‍ ദിനത്തില്‍ പേട്രോനാറ്റോ ടീമുമായി നടന്ന മത്സരത്തില്‍ 3 ഗോളിന് ടീം വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കളിയുടെ ആദ്യ പകുതി തീരുന്നതിന് മുന്‍പ് മറഡോണ ഗ്രൗണ്ട് വിട്ടത് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.