കഞ്ചാവ് ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള മരണത്തിന് കാരണമായേക്കാമെന്ന് പഠനം

കഞ്ചാവ് ഉപയോഗം ഉയര്ന്ന രക്തസമ്മര്ദ്ദം മൂലമുള്ള മരണത്തിന് കാരണമായേക്കാമെന്ന് പഠനം. കഞ്ചാവ് ഉപയോഗിക്കുന്നവര് ഉയര്ന്ന രക്തസമ്മര്ദ്ദം മൂലം മരിക്കാനുള്ള സാധ്യത 3.42 മടങ്ങ് അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഓരോ വര്ഷവും ഇത് 1.04 മടങ്ങായി ഉയരുകയും ചെയ്യുന്നുണ്ട്. യൂറോപ്യന് ജേര്ണല് ഓഫ് പ്രിവന്റീവ് കാര്ഡിയോളജിയില് പ്രസിദ്ധീകരിച്ച സര്വേയിലാണ് ഈ വിവരങ്ങള് ഉള്ളത്.
 | 

കഞ്ചാവ് ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള മരണത്തിന് കാരണമായേക്കാമെന്ന് പഠനം

ലണ്ടന്‍: കഞ്ചാവ് ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള മരണത്തിന് കാരണമായേക്കാമെന്ന് പഠനം. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മരിക്കാനുള്ള സാധ്യത 3.42 മടങ്ങ് അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ഇത് 1.04 മടങ്ങായി ഉയരുകയും ചെയ്യുന്നുണ്ട്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

കഞ്ചാവ് ഉപയോഗം ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ചെയ്യും. കഞ്ചാവ് ഉപയോഗിച്ചവരില്‍ ഹൃദയസ്തംഭനം ഉണ്ടായ സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് സിഗരറ്റ് ഉപയോഗിക്കുന്നവരുട ഹൃദയത്തിനുണ്ടാകാവുന്ന എല്ലാ തകരാറുകളും കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടാകുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

2005-2006 കാലഘട്ടത്തില്‍ 1213 പേരാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇവരോട് ചോദിച്ചത്. അതെ എന്ന് മറുപടി നല്‍കിയവരെ കഞ്ചാവ് ഉപയോഗിക്കുന്നവരായി കണക്കാക്കി. ഇവര്‍ ആദ്യം കഞ്ചാവ് ഉപയോഗിച്ച പ്രായം നിലവിലുള്ളതില്‍ നിന്ന് കുറച്ചു. ഇപ്രകാരമാണ് ഉപയോഗത്തിന്റെ കാലയളവ് നിര്‍ണയിച്ചത്.