ബംഗ്ലാദേശിന്റെ ഭൂഗര്‍ഭത്തില്‍ ഒരു വന്‍ ഭൂകമ്പത്തിനുള്ള ഊര്‍ജ്ജം സംഭരിക്കപ്പെടുന്നതായി കണ്ടെത്തല്‍

ഒരു വന് ദുരന്തത്തിനുതന്നെ വഴിവെച്ചേക്കാവുന്ന ഭൂകമ്പം ബംഗ്ലാദേശിന്റെ ഭൂമിക്കടിയില് ഒരുങ്ങുന്നതായി ശാസ്ത്രജ്ഞര്. ഇന്ത്യയുടെ കിഴക്കന് മേഖലയെ തകര്ക്കാന് തക്ക ശേഷിയുള്ള ഭൂകമ്പത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് വിലയിരുത്തല്.
 | 

ബംഗ്ലാദേശിന്റെ ഭൂഗര്‍ഭത്തില്‍ ഒരു വന്‍ ഭൂകമ്പത്തിനുള്ള ഊര്‍ജ്ജം സംഭരിക്കപ്പെടുന്നതായി കണ്ടെത്തല്‍

ധാക്ക: ഒരു വന്‍ ദുരന്തത്തിനുതന്നെ വഴിവെച്ചേക്കാവുന്ന ഭൂകമ്പം ബംഗ്ലാദേശിന്റെ ഭൂമിക്കടിയില്‍ ഒരുങ്ങുന്നതായി ശാസ്ത്രജ്ഞര്‍. ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള ഭൂകമ്പത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ നദീ ഡെല്‍റ്റയായ ഈ പ്രദേശത്തിനു കീഴിലുള്ള രണ്ടു ടെക്ടോണിക് പ്ലേറ്റുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചു വരുന്നതിനു തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

പ്രദേശത്തു താമസിക്കുന്ന 140 മില്യന്‍ ജനങ്ങളെ ഭൂകമ്പം ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നദികള്‍ വഴിമാറിയൊഴുകാനും ഭൂനിരപ്പ് സമുദ്രനിരപ്പില്‍നിന്ന് താഴെയാകാനും ഭൂകമ്പം കാരണമായേക്കും. രണ്ടു ടെക്ടോണിക് ഫലകങ്ങള്‍ തമ്മില്‍ ചേരുന്നിടത്താണ് ഇത്രയും വലിയ ഊര്‍ജ്ജസംഭരണം നടക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഏതാണ്ട് നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് ആരംഭിച്ചതായാണ് രേഖപ്പെടുത്തിയത്. ഈ ഊര്‍ജ്ജം സ്വതന്ത്രമായാല്‍ 8.2 മുതല്‍ 9 വരെ റിക്ടര്‍ സെ്‌കെയിലില്‍ രേഖപ്പെടുത്തുന്ന വിധത്തിലുള്ള ഭൂകമ്പമായിരിക്കും ഉണ്ടാവുക എന്നാണ് നിഗമനം.