ട്രംപിനോടുള്ള പ്രതിഷേധത്തില്‍ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകള്‍ ഒരു ദിവസം അടച്ചിട്ടു

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്ക്കെതിരെ നടന്ന പ്രതിഷേധത്തില് പങ്കു ചേര്ന്ന് മക്ഡൊണാള്ഡ്സും. ഡേ വിത്തൗട്ട് ഇമിഗ്രന്റ്സ് എന്ന പേരില് വ്യാഴാഴ്ച നടന്ന പ്രതിഷേധത്തില് ഔട്ട്ലെറ്റുകള് അടച്ചിട്ടാണ് മക്ഡൊണാള്ഡ്സ് പങ്കുചേര്ന്നത്. നൂറുകണക്കിന് റെസ്റ്റോറന്റുകളും വ്യാപാരസ്ഥാപനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി അടച്ചിട്ടു.
 | 

ട്രംപിനോടുള്ള പ്രതിഷേധത്തില്‍ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകള്‍ ഒരു ദിവസം അടച്ചിട്ടു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് മക്‌ഡൊണാള്‍ഡ്‌സും. ഡേ വിത്തൗട്ട് ഇമിഗ്രന്റ്‌സ് എന്ന പേരില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധത്തില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടാണ് മക്‌ഡൊണാള്‍ഡ്‌സ് പങ്കുചേര്‍ന്നത്. നൂറുകണക്കിന് റെസ്റ്റോറന്റുകളും വ്യാപാരസ്ഥാപനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി അടച്ചിട്ടു.


വിദേശികളായ ജീവനക്കാര്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ദിവസം ഒന്നും നല്‍കരുതെന്ന് ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ഭാഗമായാണാ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍, ഗ്രോസറി ഷോപ്പുകള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധം രേഖപ്പെടുത്തി.

മക്‌ഡൊണാള്‍ഡ്‌സ് മാനേജ്‌മെന്റ് സ്വയം അടച്ചിട്ടതാണോ അതോ ജീവനക്കാരുടെ നിസഹകരണം മൂലം തുറക്കാനാവാതെ വന്നതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രശ്‌നത്തില്‍ അമേരിക്കയൊട്ടാകെയുള്ള മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ടി വന്നത്.

പുതിയ നയം മൂലം ജീവനക്കാര്‍ കുറഞ്ഞതിനാല്‍ ലോബി അടച്ചിരിക്കുകയാണെന്ന് ചില ഔട്ട്‌ലെറ്റുകൡ അറിയിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതായി ഫോക്‌സ് നാഷ്‌വില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് മക്‌ഡൊണാള്‍ഡ്‌സിന് അഭിനന്ദനങ്ങളുമായി എത്തിയത്.