അല്‍ഷൈമേഴ്‌സ് രോഗത്താല്‍ നഷ്ടമായ ഓര്‍മശക്തി വീണ്ടെടുക്കാമെന്ന് ഗവേഷകര്‍

അല്ഷൈമേഴ്സ് രോഗം നഷ്ടപ്പെടുത്തിയ ഓര്മശക്തി തിരികെ ലഭിക്കുമെന്ന് ഗവേഷകര്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പികോവര് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ലേണിംഗ് ആന്ഡ് മെമ്മറിയിലെ ശാസ്ത്രജ്ഞന് പ്രൊഫ. സുസുമു തൊണെഗാവയുടെ നേതൃത്വത്തില് നടത്തിയ ഗവേഷണമാണ് ഇത് പുറത്തു കൊണ്ടുവന്നത്. ഓര്മകള് ഒരിക്കലും തലച്ചോറില് നിന്നും മാഞ്ഞുപോകുന്നില്ല. അത് അവിടെത്തന്നെയുണ്ടാകും. എന്നാല് ആ ഓര്മയിലേക്കുള്ള പാലം നഷ്ടപ്പെടുക മാത്രമാണുണ്ടാകുന്നത്. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിച്ച് ഈ ബന്ധം പൂര്ണ തോതിലാക്കുന്നതോടെ വീണ്ടും ഓര്മകള്ക്ക് ജീവന് വയ്ക്കുമെന്നാണ് പ്രൊഫസര് സുസുമു വ്യക്തമാക്കുന്നത്.
 | 

അല്‍ഷൈമേഴ്‌സ് രോഗത്താല്‍ നഷ്ടമായ ഓര്‍മശക്തി വീണ്ടെടുക്കാമെന്ന് ഗവേഷകര്‍

മസാച്ചുസെറ്റ്: അല്‍ഷൈമേഴ്‌സ് രോഗം നഷ്ടപ്പെടുത്തിയ ഓര്‍മശക്തി തിരികെ ലഭിക്കുമെന്ന് ഗവേഷകര്‍. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പികോവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേണിംഗ് ആന്‍ഡ് മെമ്മറിയിലെ ശാസ്ത്രജ്ഞന്‍ പ്രൊഫ. സുസുമു തൊണെഗാവയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണമാണ് ഇത് പുറത്തു കൊണ്ടുവന്നത്. ഓര്‍മകള്‍ ഒരിക്കലും തലച്ചോറില്‍ നിന്നും മാഞ്ഞുപോകുന്നില്ല. അത് അവിടെത്തന്നെയുണ്ടാകും. എന്നാല്‍ ആ ഓര്‍മയിലേക്കുള്ള പാലം നഷ്ടപ്പെടുക മാത്രമാണുണ്ടാകുന്നത്. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിച്ച് ഈ ബന്ധം പൂര്‍ണ തോതിലാക്കുന്നതോടെ വീണ്ടും ഓര്‍മകള്‍ക്ക് ജീവന്‍ വയ്ക്കുമെന്നാണ് പ്രൊഫസര്‍ സുസുമു വ്യക്തമാക്കുന്നത്.

ചുണ്ടെലികളിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്. പക്ഷെ ഓര്‍മകള്‍ മായുന്ന അസുഖത്തിന്റെ തുടക്കത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഓര്‍മ തിരിച്ചു കൊണ്ചുവരുന്നത് പ്രയാസകരമാണ്. ഒപ്‌ടോജെനറ്റിക്‌സ് എന്ന സങ്കേതമുപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിലുള്ള ലൈറ്റുകള്‍ പ്രത്യേകതരം ഫോട്ടോ സെന്‍സിറ്റീവ് പ്രോട്ടീന്‍ ഉപയോഗിച്ച് കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്.
ചുണ്ടെലികളുടെ കാലില്‍ ചെറു വൈദ്യുതി ഷോക്ക് ഏല്‍പിച്ചപ്പോള്‍ ചിലവ അതു മറന്നു. അത്തരം ചുണ്ടെലികളെ പിടികൂടി അവയെ പരീക്ഷണത്തിനു വിധേയമാക്കുകയായിരുന്നു.

ഒപ്‌ടോജെനറ്റിക്‌സിലൂടെ ഇവയുടെ തലച്ചോറിലേക്ക് ലൈറ്റ് കടത്തിവിട്ട് ചികിത്സ നടത്തിയ ശേഷം ഒരുമണിക്കൂര്‍ മുമ്പ് അവയെ ഇട്ടിരുന്ന അതേ കൂട്ടിലേക്ക് കടത്തിവിട്ടു. മുമ്പ് വൈദ്യുതി ഷോക്ക് തിരിച്ചറിയാതിരുന്ന ചുണ്ടെലികള്‍ അത് തിരിച്ചറിയുകയും ആ ഭാഗത്തേക്ക് പോകാന്‍ മടിക്കുകയും ചെയ്തു. ഒപ്‌ടോജെനറ്റിക്‌സിലൂടെ ന്യൂറോണ്‍ വീണ്ടും വളരും. ഡെന്‍ട്രിറ്റിക് സ്‌പൈന്‍സ് എന്നറിയപ്പെടുന്ന ഈ ചെറു മുകുളങ്ങള്‍ മറ്റ് കോശങ്ങളുമായി സിനാപ്റ്റിക് ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ കണ്ടുപിടിത്തം ഭാവിയില്‍ കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ക്കും അല്‍ഷൈമേഴ്‌സിന്റെ ശാശ്വത പരിഹാരത്തിനും കാരണമാകുമെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.