മൊബൈലിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക്ക് മോട്ടോറുള്ള കാറുമായി മെഴ്‌സിഡെസ്

മൊബൈല് ഫോണിനെക്കാള് വേഗത്തില് ചാര്ജ് ചെയ്യുന്ന ഇലക്ട്രിക്ക് മോട്ടോറുളള കാറുമായി മെഴ്സിഡെസ് രംഗത്തെത്തി. കാറുല്പ്പന്ന രംഗത്തെ അതികായരായ മെഴ്സിഡെസിന്റെ പുതിയ മോഡലായ മെഴ്സിഡസ് മേയ്ബീച്ച് 6 എന്ന ആറ് മീറ്റര് നീളമുള്ള കാറിലാണ് അതിവേഗം ചാര്ജ് സംഭരക്കുന്ന മോട്ടോറുള്ളത്. 750 കുതിരശക്തിയുള്ള എന്ിജിനോടു കൂടി രൂപകല്പ്പന ചെയ്ത കാര് നാല് സെക്കന്ഡുകള്ക്കുള്ളില് 60 മൈല് സ്പീഡിലെത്തുമെന്ന സവിശേഷതയുമുണ്ട്.
 | 

മൊബൈലിനേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക്ക് മോട്ടോറുള്ള കാറുമായി മെഴ്‌സിഡെസ്

ലണ്ടന്‍: മൊബൈല്‍ ഫോണിനെക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക്ക് മോട്ടോറുളള കാറുമായി മെഴ്‌സിഡെസ് രംഗത്തെത്തി. കാറുല്‍പ്പന്ന രംഗത്തെ അതികായരായ മെഴ്‌സിഡെസിന്റെ പുതിയ മോഡലായ മെഴ്‌സിഡസ് മേയ്ബീച്ച് 6 എന്ന ആറ് മീറ്റര്‍ നീളമുള്ള കാറിലാണ് അതിവേഗം ചാര്‍ജ് സംഭരക്കുന്ന മോട്ടോറുള്ളത്. 750 കുതിരശക്തിയുള്ള എന്‍ിജിനോടു കൂടി രൂപകല്‍പ്പന ചെയ്ത കാര്‍ നാല് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 60 മൈല്‍ സ്പീഡിലെത്തുമെന്ന സവിശേഷതയുമുണ്ട്.

അഞ്ച് മിനിറ്റിനുള്ളില്‍ 62 മൈലിനുള്ള ചാര്‍ജ് സംഭരിക്കാന്‍ കഴിയുന്ന മോട്ടോറാണ് കാറിലുള്ളത്. ”ഈ നേട്ടത്തില്‍ നാല് കോംപാക്റ്റ് മാഗ്നെറ്റ് സിങ്ക്രൊണൈസസ് ഇലക്ട്രിക് മോട്ടോറിന് നന്ദി പറയുന്നു.” മേഴ്‌സിഡെസ് വക്താവ് പറഞ്ഞു. മുന്‍ഭാഗത്തെ വിന്‍ഡ് സ്‌ക്രീന്‍ സുതാര്യമായതിനാല്‍ ഡ്രൈവിംഗുമായി ബന്ധപ്പെട്ട വിവരങ്ങളും യാത്ര പോകുന്ന റൂട്ടും വളരെ വ്യക്തമായി അതിലൂടെ കാണാനാകുമെന്ന് വക്താവ് പറഞ്ഞു.

കാറിന്റെ ഡാഷ്‌ബോര്‍ഡ് വിംഗ് 360 ഡിഗ്രി ദിശയിലുള്ള കാഴ്ച സാധ്യമാക്കുന്ന തരത്തില്‍ ക്രമീകരിച്ചതാണ്.