ഖഷോഗി വധം; അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി

ഇസ്താംബുള് സൗദി എംബസിയില് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില് അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യു.എന് മനുഷ്യാവകാശ കൗണ്സില് മേധാവി മിഷേല് ബാച്ചലെറ്റ്. നിലവില് യു.എന് മനുഷ്യവാകാശ കൗണ്സിലിന് ക്രിമിനല് കേസുകളില് അന്വേഷണം നടത്താനുള്ള അധികാരമില്ല. എന്നാല് ഖഷോഗി വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ഞങ്ങള് യു.എന് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടതായി മിഷേല് ബാച്ചലെറ്റ് പറഞ്ഞു.
 | 
ഖഷോഗി വധം; അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി

ന്യൂയോര്‍ക്ക് സിറ്റി: ഇസ്താംബുള്‍ സൗദി എംബസിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ചലെറ്റ്. നിലവില്‍ യു.എന്‍ മനുഷ്യവാകാശ കൗണ്‍സിലിന് ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടത്താനുള്ള അധികാരമില്ല. എന്നാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടതായി മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.

ഖഷോഗി വധം സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നേരത്തെ തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി ഇക്കാര്യത്തില്‍ അനുകൂലമായി പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല. നിലവില്‍ 7 പേരാണ് ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദിയില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സൗദി കിരീടാവകാശിക്ക് ഖഷോഗി വധത്തില്‍ പങ്കുള്ളതായി വാര്‍ത്തകള്‍ പുറത്തു വന്നിരിന്നു.

ചൈനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഞങ്ങള്‍ ചൈനീസ് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുമെന്നും മിഷേല്‍ ബാച്ചലെറ്റ് കൂട്ടിച്ചേര്‍ത്തു.