മൊബൈല്‍ ഡേറ്റിംഗ് ആപ്പുകള്‍ ഏഷ്യന്‍ കൗമാരക്കാരുടെ ഇടയില്‍ എച്ച്‌ഐവി പടര്‍ത്തുന്നതായി യുഎന്‍

സാങ്കേതികത വളര്ന്നതോടെ ലൈംഗിക ബന്ധങ്ങള്ക്ക് ഏറെ അവസരങ്ങള് തുറന്ന് കിട്ടിയതായി ഐക്യരാഷ്ട്രസഭ. ഇത് എച്ച്ഐവി പോലുളള ലൈംഗിക രോഗങ്ങളുടെ വ്യാപനവും വേഗത്തിലാക്കിയതായി യുഎന് റിപ്പോര്ട്ട് ചെയ്യുന്നു. സ്വവര്ഗാനുരാഗികളായ പുരുഷന്മാര് മൊബൈല് ഡേറ്റിംഗ് ആപ്പുകളെ കൂടുതലായി ഉപയോഗിക്കാന് തുടങ്ങിയതോടെ ഇവരുടെ ഇടയില് എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുതലായതായും റിപ്പോര്ട്ട് പറയുന്നു. ലോകത്താകമാനം മുതിര്ന്നവരുടെ ഇടയില് പന്തണ്ട് ബില്യന് എച്ച്ഐവി ബാധിതരുളളതായാണ് കണക്കുകള്.
 | 

മൊബൈല്‍ ഡേറ്റിംഗ് ആപ്പുകള്‍ ഏഷ്യന്‍ കൗമാരക്കാരുടെ ഇടയില്‍ എച്ച്‌ഐവി പടര്‍ത്തുന്നതായി യുഎന്‍

ന്യൂയോര്‍ക്ക്: സാങ്കേതികത വളര്‍ന്നതോടെ ലൈംഗിക ബന്ധങ്ങള്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്ന് കിട്ടിയതായി ഐക്യരാഷ്ട്രസഭ. ഇത് എച്ച്‌ഐവി പോലുളള ലൈംഗിക രോഗങ്ങളുടെ വ്യാപനവും വേഗത്തിലാക്കിയതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍ മൊബൈല്‍ ഡേറ്റിംഗ് ആപ്പുകളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ ഇടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുതലായതായും റിപ്പോര്‍ട്ട് പറയുന്നു. ലോകത്താകമാനം മുതിര്‍ന്നവരുടെ ഇടയില്‍ പന്തണ്ട് ബില്യന്‍ എച്ച്‌ഐവി ബാധിതരുളളതായാണ് കണക്കുകള്‍. എന്നാല്‍ ഏഷ്യാ പസഫിക് മേഖലയില്‍ പത്തിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളള എച്ച്‌ഐവി ബാധിതരുടെ എണ്ണം ഇതിന്റെ പകുതിയിലേറെയാണെന്നും യുഎന്‍ പറയുന്നു.

മൊബൈല്‍ ഡേറ്റിംഗ് ആപ്പുകളുടെ പ്രചാരണത്തോടെ ലൈംഗിക ബന്ധങ്ങള്‍ക്ക് മുമ്പില്ലാത്ത വിധം അവസരങ്ങള്‍ ലഭിക്കുന്നു.പുരുഷന്‍മാരുമായി തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍മാരിലാണ് എച്ച്‌ഐവി ഏറെ കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈംഗികത്തൊഴിലാളികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നവുമാണ് എച്ച് ഐവി രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാര്‍. മൊബൈല്‍ ആപ്പ് സേവന ദാതാക്കള്‍ ഇക്കാര്യം കൂടി ജനങ്ങളിലെത്തിച്ച് കൗമാരക്കാരുടെ ആരോഗ്യം സംരക്ഷിക്കണമെന്ന നിര്‍ദേശവും യുഎന്‍ മുന്നോട്ട് വയ്ക്കുന്നു. 2030ഓടെ എയ്ഡ്‌സ് നിര്‍മാര്‍ജന്യം ചെയ്യണമെന്ന യുഎന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ഭീഷണിയിലാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ആഫ്രിക്ക മാത്രമാണ് ഈ ലക്ഷ്യം നേടുന്നതില്‍ ഐക്യരാഷ്ട്രസഭയെ ആശങ്കപ്പെടുത്തുന്നത്. എച്ച്‌ഐവിയും അനുബന്ധ രോഗങ്ങളും മൂലം ധാരാളം കൗമാരക്കാര്‍ മരിക്കാനും സാധ്യതയുണ്ടെന്ന് യുഎന്‍ പറയുന്നു. ചികിത്സ തേടാനുളള വൈമുഖ്യമാണ് ഇവരെ മരണത്തിലേക്ക് നയിക്കുന്നത്. തങ്ങളുടെ ലൈംഗിക ബന്ധങ്ങള്‍ കുടുംബത്തോടൊ അധികൃതരോടോ വെളിപ്പെടുത്തുന്നത് അപമാനകരമാണെന്ന ഇവരുടെ തെറ്റിദ്ധാരണയാണ് ചികിത്സയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഏഷ്യാപസഫിക് രാജ്യങ്ങളില്‍ പതിനെട്ട് വയസില്‍ താഴെയുളളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ എച്ച്‌ഐവി പരിശോധന നടത്താന്‍ കഴിയുന്നില്ലെന്നും യുഎന്‍ വ്യക്തമാക്കുന്നു.

അതേസമയം ആഗോളതലത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഏഷ്യാപസഫിക് മേഖലയില്‍ പത്തിനും 19നും ഇടയില്‍ പ്രായമുളള എച്ച്‌ഐവി ബാധിതരുടെ എണ്ണം 2,20,000ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും ഏറെയാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ ആപ്പുകളിലൂടെ തങ്ങളുടെ ചുറ്റുവട്ടത്ത് നിന്ന് തന്നെ പങ്കാളികളെ കണ്ടെത്താന്‍ കഴിയുന്നതായാണ് ഉപയോക്താക്കള്‍ വ്യക്തമാക്കുന്നത്.