സ്‌കൂളില്‍ പോകാത്തതിന് മകളെ അമ്മ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു

സ്കൂളില് പോകാന് മടികാട്ടിയ പെണ്കുട്ടിയെ അമ്മ ചങ്ങലയിലിട്ടു. എട്ടുവയസുകാരിയായ പെണ്കുട്ടിയെയാണ് അമ്മ ഈ വിധത്തില് ശിക്ഷിച്ചത്. മലേഷ്യന് തലസ്ഥാനമായ ക്വലാലംപൂരിലാണ് സംഭവം. കുട്ടിയുടെ കാലില് ചങ്ങലയിട്ട് റോഡിലെ വൈദ്യുതവിളക്കിന്റെ കാലില് കെട്ടിയിട്ടുകയായിരുന്നു. ഒരു മണിക്കൂറോളം ചങ്ങലയുമായി കുഞ്ഞ് വഴിയരികില് നിന്നു.
 | 

സ്‌കൂളില്‍ പോകാത്തതിന് മകളെ അമ്മ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു

ക്വലാലംപൂര്‍: സ്‌കൂളില്‍ പോകാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ അമ്മ ചങ്ങലയിലിട്ടു. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെയാണ് അമ്മ ഈ വിധത്തില്‍ ശിക്ഷിച്ചത്. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലാണ് സംഭവം. കുട്ടിയുടെ കാലില്‍ ചങ്ങലയിട്ട് റോഡിലെ വൈദ്യുതവിളക്കിന്റെ കാലില്‍ കെട്ടിയിട്ടുകയായിരുന്നു. ഒരു മണിക്കൂറോളം ചങ്ങലയുമായി കുഞ്ഞ് വഴിയരികില്‍ നിന്നു.

കുട്ടിയുടെ കരച്ചില്‍ കണ്ട് അതുവഴി വന്ന യാത്രികരാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ മോചിപ്പിക്കാന്‍ മണിക്കൂറുകളൊളം കാത്തിരിക്കേണ്ടി വന്നു. അമ്മ തിരിച്ചുവരുന്നതിനുശേഷമാണ് കുട്ടിയെ ചങ്ങലയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞത്.

സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്നതുകൊണ്ടാണ് മകളെ കെട്ടിയിട്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ഇനി കുഞ്ഞിനെ ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്ന് താക്കീത് നല്‍കിയാണ് കുഞ്ഞിനെ അമ്മക്കൊപ്പം വിട്ടതെന്ന് പൊലീസ് കമ്മീഷണര്‍ അസ്ലിന്‍ സര്‍ദാരി അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണ്.