യുകെയില്‍ കൊറോണ വൈറസിന്റെ മൂന്നാമത് വകഭേദം കൂടി കണ്ടെത്തി; രണ്ടാം വകഭേദത്തേക്കാള്‍ പ്രഹരശേഷി കൂടിയതെന്ന് റിപ്പോര്‍ട്ട്

യുകെയില് കൊറോണ വൈറസിന്റെ മൂന്നാം വകഭേദം കണ്ടെത്തി.
 | 
യുകെയില്‍ കൊറോണ വൈറസിന്റെ മൂന്നാമത് വകഭേദം കൂടി കണ്ടെത്തി; രണ്ടാം വകഭേദത്തേക്കാള്‍ പ്രഹരശേഷി കൂടിയതെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ കൊറോണ വൈറസിന്റെ മൂന്നാം വകഭേദം കണ്ടെത്തി. വ്യാപനശേഷി കൂടിയ രണ്ടാം സ്‌ട്രെയിന്‍ കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്നാമത്തെ വകഭേദം കണ്ടെത്തിയത്. രണ്ടാം സ്‌ട്രെയിനേക്കാള്‍ പ്രഹരശേഷി കൂടിയതാണ് ഈ സ്‌ട്രെയിന്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് ഈ വൈറസിനെ സ്ഥിരീകരിച്ചത്.

ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ സ്ഥിരീകരിച്ചതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചിരുന്നു. രാജ്യത്ത് പെട്ടെന്ന് രോഗികളുടെ എണ്ണം കൂടിയതിന് കാരണം ഈ വൈറസ് ആണെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് വൈറസിന്റെ രണ്ടാം സ്‌ട്രെയിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.