റൊമേനിയന്‍ തീരത്ത് കപ്പല്‍ മുങ്ങി 14,000ലേറെ ചെമ്മരിയാടുകള്‍ കൊല്ലപ്പെട്ടു

റൊമേനിയന് തീരത്തുണ്ടായ കപ്പല് അപകടത്തില് 14,600 ചെമ്മരിയാടുകള് കൊല്ലപ്പെട്ടു
 | 
റൊമേനിയന്‍ തീരത്ത് കപ്പല്‍ മുങ്ങി 14,000ലേറെ ചെമ്മരിയാടുകള്‍ കൊല്ലപ്പെട്ടു

റൊമേനിയന്‍ തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ 14,600 ചെമ്മരിയാടുകള്‍ കൊല്ലപ്പെട്ടു. ക്വീന്‍ ഹിന്ദ് എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. 33 ആടുകളെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളു. ഞായറാഴ്ചയായിരുന്നു അപകടം. കപ്പലിലെ 20 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ചെമ്മരിയാടുകളെ കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് റൊമേനിയ.

സംഭവത്തെത്തുടര്‍ന്ന് ദൂരയത്രകളില്‍ ആടുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതിനെതിരെ ആടുകളെ വളര്‍ത്തുകയും അവയെ കയറ്റി അയക്കുകയും ചെയ്യുന്നവരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരം യാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് സംഘടന പറയുന്നത്.

കപ്പലില്‍ അനവദനീയമായതിലും ഏറെ ചെമ്മരിയാടുകളെ കയറ്റിയിരുന്നുവെന്ന് അനിമല്‍സ് ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയ കപ്പലാണ് ക്വീന്‍ ഹിന്ദ് എന്നും എന്‍ജിഒ അറിയിക്കുന്നു. റൊമേനിയയില്‍ നിന്ന് പ്രതിവര്‍ഷം നൂറോളം കപ്പലുകളിലാണ് ആടുകളെ കയറ്റി അയക്കുന്നത്. വേനല്‍ക്കാലത്ത് കപ്പലില്‍ കൊണ്ടുപോകുന്ന ആടുകള്‍ ചൂട് മൂലം കൊല്ലപ്പെടാറുണ്ട്. മരണക്കപ്പലുകള്‍ എന്നാണ് ഇത്തരം കപ്പലുകള്‍ അറിയപ്പെടുന്നത്.