വാടകപ്രശ്‌നങ്ങള്‍ മൂലം ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെ ഡോക്ടര്‍മാര്‍ക്കരികില്‍ എത്തിക്കുന്നതായി പഠനം

ബ്രിട്ടനില് വാടക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനസിക ക്ലേശം അനുഭവിക്കുന്ന പത്തുലക്ഷത്തിലധികം പേര് ചികിത്സ തേടുന്നതായി റിപ്പോര്ട്ട്. താമസ സൗകര്യമില്ലാത്തവര്ക്കായുള്ള സന്നദ്ധ സംഘടന, ഷെല്ട്ടറിന്റെതാണ് ഈ കണ്ടെത്തല്. ദേശീയ സര്വേ നടത്തിയാണ് വാടകയും ഒറ്റിയും അടയ്ക്കാന് പ്രയാസപ്പെടുന്നവരുടെ കണക്ക് ശേഖരിച്ചത്. ഇത് സര്ക്കാരിന്റെ ജനസംഖ്യാനുപാതവുമായി താരതമ്യപ്പെടുത്തിയാണ് റിപ്പോര്ട്ട് തയാറാക്കിയത്.
 | 

വാടകപ്രശ്‌നങ്ങള്‍ മൂലം ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെ ഡോക്ടര്‍മാര്‍ക്കരികില്‍ എത്തിക്കുന്നതായി പഠനം

ലണ്ടന്‍: ബ്രിട്ടനില്‍ വാടക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനസിക ക്ലേശം അനുഭവിക്കുന്ന പത്തുലക്ഷത്തിലധികം പേര്‍ ചികിത്സ തേടുന്നതായി റിപ്പോര്‍ട്ട്. താമസ സൗകര്യമില്ലാത്തവര്‍ക്കായുള്ള സന്നദ്ധ സംഘടന, ഷെല്‍ട്ടറിന്റെതാണ് ഈ കണ്ടെത്തല്‍. ദേശീയ സര്‍വേ നടത്തിയാണ് വാടകയും ഒറ്റിയും അടയ്ക്കാന്‍ പ്രയാസപ്പെടുന്നവരുടെ കണക്ക് ശേഖരിച്ചത്. ഇത് സര്‍ക്കാരിന്റെ ജനസംഖ്യാനുപാതവുമായി താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

വാടകയേക്കുറിച്ചുള്ള ചിന്ത കാരണം മുപ്പതു ലക്ഷത്തോളം പേര്‍ക്ക് സുഖകരമായ ഉറക്കം പോലും ലഭിക്കുന്നില്ല. 25 ലക്ഷത്തോളം പേര്‍ ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കുകൂടുന്നു. വ്യക്തിബന്ധങ്ങളേയും ഇത് സാരമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്ന. ഇംഗ്ലണ്ടില്‍ പകുതിയിലധികം ജനങ്ങള്‍ ഇത്തരത്തില്‍ മനക്ലേശമനുഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3500 മുതിര്‍ന്നവരില്‍ നിന്നു ശേഖരിച്ച വിവരങ്ങളാണ് ഈ കണക്കിനാധാരമായി ഷെല്‍ട്ടര്‍ പറയുന്നത്.

20 പേരില്‍ ഒരാള്‍ വീതം ഇതില്‍ നിന്നുണ്ടാകുന്ന മാനസിക ക്ലേശത്തിന് പരിഹാരം തേടി ജിപിയെ സമീപിക്കുന്നു. ഇത് അഞ്ചു ശതമാനം വരും. ഏഴു പേരില്‍ ഒരാള്‍ക്ക് വീതം ഉറക്കം നഷ്ടമാകുന്നു. ഇത് പതിനാറ് ശതമാനം വരും. പതിമൂന്നു ശതമാനം പേര്‍ വീട്ടില്‍ പങ്കാളിയുമായി ഇക്കാരണത്തിന്റെ പേരില്‍ വഴക്കുമുണ്ടാക്കുന്നു. കണക്കുകള്‍ ഇംഗ്ലണ്ടിനെ കേന്ദ്രീകരിച്ചാണുള്ളതെങ്കിലും ബ്രിട്ടനിലൂടനീളം ഇതാണ് സ്ഥിതിയെന്നാണ് റിപ്പോര്‍ട്ട്.

വാടക മൂലവും ഒറ്റി മൂലവും കടക്കെണിയിലായ പലരും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നതായും മാനസികമായും വൈകാരികമായും പിരിമുറുക്കം നേരിടുന്നതുമായി റിപ്പോര്‍ട്ടുകള്‍ പറചുന്നു. ചിലര്‍ക്ക് തളര്‍ച്ചയും മറ്റു ചിലര്‍ക്ക് രക്തസമ്മര്‍ദവും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. അസുഖമോ ജോലി നഷ്ടപ്പെടലോ തന്റെ കടങ്ങള്‍ തീര്‍ക്കുന്നതിന് തടസമാകുമെന്ന് കാണുന്നതോടെ പലരും നിരാശയിലേക്ക് വഴുതിവീഴുന്നു.

സാധാരണക്കാരന് താമസ സൗകര്യ സ്വന്തമാക്കാന്‍ അനുകൂല പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും വിപണിയില്‍ അതിനനുസരിച്ച വീടുവിലയും വാടകയും മറ്റും ക്രമപ്പെടുത്തണമെന്നും ഷെല്‍ട്ടര്‍ നിര്‍ദേശിക്കുന്നു.