മിസ്റ്റര്‍ ബീന്‍ താരം റോവാന്‍ ആറ്റ്കിന്‍സണ്‍ സ്വന്തം വസതി വില്‍ക്കുന്നു

മിസ്റ്റര് ബീന് പരമ്പരയിലൂടെ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഏറെ പ്രിയങ്കരനായ നടന് റോവാന് ആറ്റ്കിന്സണ് തന്റെ വസതി വില്ക്കുന്നു. മൂന്ന് മില്യണ് പൗണ്ട് മൂല്യം വരുന്ന വസതി വില്പ്പനയുടെ ഭാഗമായി തുറന്നു കൊടുത്തതായാണ് വിവരം. ഇരുപത്തിനാല് വര്ഷത്തെ ദാമ്പത്യം പിരിഞ്ഞതിനേത്തുടര്ന്നാണ് വീട് വില്ക്കാന് താരം തീരുമാനിച്ചത്. കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് അറുപതുകാരനായ റോവാന് ഭാര്യയുമായി പിരിഞ്ഞത്.
 | 

മിസ്റ്റര്‍ ബീന്‍ താരം റോവാന്‍ ആറ്റ്കിന്‍സണ്‍ സ്വന്തം വസതി വില്‍ക്കുന്നു

ഓക്‌സ്‌ഫോര്‍ഡ്ഷയര്‍: മിസ്റ്റര്‍ ബീന്‍ പരമ്പരയിലൂടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരനായ നടന്‍ റോവാന്‍ ആറ്റ്കിന്‍സണ്‍ തന്റെ വസതി വില്‍ക്കുന്നു. മൂന്ന് മില്യണ്‍ പൗണ്ട് മൂല്യം വരുന്ന വസതി വില്‍പ്പനയുടെ ഭാഗമായി തുറന്നു കൊടുത്തതായാണ് വിവരം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യം പിരിഞ്ഞതിനേത്തുടര്‍ന്നാണ് വീട് വില്‍ക്കാന്‍ താരം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അറുപതുകാരനായ റോവാന്‍ ഭാര്യയുമായി പിരിഞ്ഞത്.

അഞ്ച് കിടപ്പുമുറികളും മൂന്ന് സ്വീകരണ മുറികളും നാലു ബാത്ത് റൂമുകളും ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളുമുള്ള ആഡംബര വസതിയാണ് ഇപ്പോള്‍ വില്‍പനക്ക് വച്ചിട്ടുള്ളത്. ആറേക്കര്‍ സ്ഥലത്തിനുള്ളിലാണ് വീട്. തെംസ് നദിക്കരയിലുള്ള ഈ പുരയിടത്തിനുള്ളില്‍ ഒരു ടെന്നീസ് കോര്‍ട്ടുമുണ്ട്.

കൊമേഡിയനായ ലൂയിസ് ഫോര്‍ഡുമായി താരം ഇപ്പോള്‍ പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ നോര്‍ത്ത് ലണ്ടനില്‍ ആറ്റ്കിന്‍സണ്‍ വാങ്ങിയ 4.65 മില്യണ്‍ പൗണ്ട് മൂല്യമുള്ള വീട് ഇവര്‍ക്ക് താമസിക്കാനാണെന്നാണ് വാര്‍ത്ത. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് 70 മില്യണ്‍ പൗണ്ട് ആറ്റ്കിന്‍സണ്‍ നല്‍കേണ്ടി വന്നു. കഴിഞ്ഞ മാസം താരം തന്റെ മക് ലാറന്‍ എഫ് വണ്‍ സൂപ്പര്‍ കാര്‍ എട്ട് മില്യണ്‍ പൗണ്ടിന് വിറ്റിരുന്നു.