10 കോടി രൂപ ലോട്ടറി അടിച്ചു; പക്ഷേ ടിക്കറ്റ് കാണാനില്ല; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ!

ലോട്ടറി അടിക്കുക ഒരു നിസാര കാര്യമല്ല. അതും പത്ത് കോടി രൂപയാണെങ്കിലോ ലോകത്തിലെ അപൂര്വ്വം ഭാഗ്യവാന്മാര്ക്ക് ലഭിക്കുന്നതാണ് ഇത്തരം അവസരങ്ങള്. പക്ഷേ ഭാഗ്യദേവത കനിഞ്ഞു പക്ഷേ ടിക്കറ്റ് കാണാതാവുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കു അത്തരമൊരു നിര്ഭാഗ്യവനായിരുന്നു ഓസ്ട്രേലിയയിലെ വടക്കന് മേഖലയായ കാതറിന് സ്വദേശി. പത്ത് കോടി രൂപ ലോട്ടറി അടിച്ചു. പക്ഷേ നറുക്കെടുപ്പില് സമ്മാനം കിട്ടിയ ടിക്കറ്റ് ഉടമസ്ഥനില് നിന്നും കാണാതായി.
 | 

10 കോടി രൂപ ലോട്ടറി അടിച്ചു; പക്ഷേ ടിക്കറ്റ് കാണാനില്ല; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ!

ക്യാന്‍ബെറ: ലോട്ടറി അടിക്കുക ഒരു നിസാര കാര്യമല്ല. അതും പത്ത് കോടി രൂപയാണെങ്കിലോ ലോകത്തിലെ അപൂര്‍വ്വം ഭാഗ്യവാന്മാര്‍ക്ക് ലഭിക്കുന്നതാണ് ഇത്തരം അവസരങ്ങള്‍. പക്ഷേ ഭാഗ്യദേവത കനിഞ്ഞു പക്ഷേ ടിക്കറ്റ് കാണാതാവുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കു അത്തരമൊരു നിര്‍ഭാഗ്യവനായിരുന്നു ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലയായ കാതറിന്‍ സ്വദേശി. പത്ത് കോടി രൂപ ലോട്ടറി അടിച്ചു. പക്ഷേ നറുക്കെടുപ്പില്‍ സമ്മാനം കിട്ടിയ ടിക്കറ്റ് ഉടമസ്ഥനില്‍ നിന്നും കാണാതായി.

ടിക്കറ്റിന് സമ്മാനം കിട്ടിയതുപോലും അയാള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ 38 ദിവസങ്ങള്‍ക്ക് ശേഷം കാണാതെ പോയ ടിക്കറ്റ് ഉടമസ്ഥന് ഫ്രീസറില്‍ നിന്ന് ലഭിച്ചു. ഭാഗ്യമെന്ന് പറയാം അയാള്‍ക്ക് പിന്നീട് പണവും ലഭിച്ചു. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പച്ചക്കറിയോടപ്പം ടിക്കറ്റും ഫ്രീസറില്‍ വെക്കുകയായിരുന്നു.

മറ്റൊരു ആവശ്യത്തിനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനം തനിക്കാണെന്ന് ഉടമസ്ഥന് മനസിലാവുകയും ചെയ്തു. യഥാര്‍ത്ഥ ഉടമക്ക് തന്നെ സമ്മാനം കിട്ടിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ലോട്ടറി വിറ്റ കാതറിന്‍ എക്‌സ്‌പോഷര്‍ ഫോട്ടോഗ്രാഫിക്‌സ് ഉടമ പറഞ്ഞു.