നവാസ് ഷെരീഫിന്റെ രാജി ആവശ്യം ശക്തമാകുന്നു; പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 300-ഓളം പേർക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെയും ത്വാഹിറുൽ ഖാദിരിയുടെയും നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രക്ഷേഭം നടത്തുന്നത്. തന്ത്രപ്രധാനമേഖലകൾ വളഞ്ഞ പ്രക്ഷോഭകാരികൾ പാർലമെന്റും, പ്രധാനമന്ത്രിയുടെ വസതിയുമുൾപ്പെടെയുള്ള സുരക്ഷാമേഖല മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവർക്കെതിരെയാണ് പോലീസ് വെടിവച്ചത്. സംഘർഷം ഇപ്പോഴും തുടരുകയാണ്. അക്രമകാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത
 | 

നവാസ് ഷെരീഫിന്റെ രാജി ആവശ്യം ശക്തമാകുന്നു; പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 300-ഓളം പേർക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെയും ത്വാഹിറുൽ ഖാദിരിയുടെയും നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രക്ഷേഭം നടത്തുന്നത്.

തന്ത്രപ്രധാനമേഖലകൾ വളഞ്ഞ പ്രക്ഷോഭകാരികൾ പാർലമെന്റും, പ്രധാനമന്ത്രിയുടെ വസതിയുമുൾപ്പെടെയുള്ള സുരക്ഷാമേഖല മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവർക്കെതിരെയാണ് പോലീസ് വെടിവച്ചത്. സംഘർഷം ഇപ്പോഴും തുടരുകയാണ്. അക്രമകാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പോലീസ വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യം സമാധാനപരമായി മാർച്ച് നടത്തുവാൻ പോലീസ് അനുവദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന നിയന്ത്രണമേഖലയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറിയതോടെയാണ് കണ്ണീർവാതകവും, റബ്ബർ ബുള്ളറ്റും പ്രയോഗിക്കാൻ ഇടയാക്കിയതെന്ന് പോലീസ് അറിയിച്ചു.

നവാസ് ഷെരിഫ് രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ രാജി വയ്ക്കില്ലെന്ന് നവാസ് ഷരിഫ് ഇന്നലെ വീണ്ടും ആവർത്തിച്ചിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണ് നവാസ് ഷെരിഫ് അധികാരത്തിലെത്തിയതെന്നാണ് ഇമ്രാൻ ഖാന്റെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും ആരോപണം. കഴിഞ്ഞ 14-ാം തീയതി മുതലാണ് നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ ആരംഭിച്ചത്.