പ്രക്ഷോഭം ശക്തം: നവാസ് ഷെരീഫ് ലാഹോറിലേക്ക് മാറി

പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതി മാറി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസന്തിയിൽ നിന്നും ലാഹോറിലെ വീട്ടിലേക്കാണ് അദ്ദേഹം മാറിയത്. ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ വളഞ്ഞതോടെയാണ് ലാഹോറിലേക്ക് താമസം മാറിയത്. ലാഹോറിൽ ഷെരീഫ് താമസിക്കുന്ന വീട്ടിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.
 | 

പ്രക്ഷോഭം ശക്തം: നവാസ് ഷെരീഫ് ലാഹോറിലേക്ക് മാറി

ലാഹോർ: പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതി മാറി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസന്തിയിൽ നിന്നും ലാഹോറിലെ വീട്ടിലേക്കാണ് അദ്ദേഹം മാറിയത്. ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ വളഞ്ഞതോടെയാണ് ലാഹോറിലേക്ക് താമസം മാറിയത്. ലാഹോറിൽ ഷെരീഫ് താമസിക്കുന്ന വീട്ടിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.

നവാസ് ഷെരീഫിനെതിരെ കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യുമെന്ന് പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് നേതാവായ ഇമ്രാൻ ഖാൻ പറഞ്ഞു. നവാസ് ഷെരീഫ് സർക്കാർ പാകിസ്ഥാനിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക വസതിക്ക് മുൻപിൽ സമരം നടത്തിയ പ്രക്ഷോകാരികൾക്ക് നേരെ പോലീസ് വെടിവെപ്പുണ്ടായി. അതിൽ ഒരു സ്ത്രീ മരിക്കുകയും 350 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ എട്ട് പേർ മരിച്ചെന്ന അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്. നവാസ് ഷെരീഫിനോട് 24 മണിക്കൂറിനകം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഷെരീഫ് അതിന് തയ്യാറായിട്ടില്ല.

ആദ്യം സമാധാനപരമായി മാർച്ച് നടത്തുവാൻ പോലീസ് അനുവദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന നിയന്ത്രണമേഖലയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറിയതോടെയാണ് കണ്ണീർവാതകവും, റബ്ബർ ബുള്ളറ്റും പ്രയോഗിക്കാൻ ഇടയാക്കിയതെന്ന് പോലീസ് അറിയിച്ചു. നവാസ് ഷെരീഫ് രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണ് നവാസ് ഷെരിഫ് അധികാരത്തിലെത്തിയതെന്നാണ് ഇമ്രാൻ ഖാന്റെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും ആരോപണം. കഴിഞ്ഞ 14-ാം തീയതി മുതലാണ് നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ ആരംഭിച്ചത്.