നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. പാനമ പേപ്പര് വിവാദത്തില് ഷെരീഫിനെ പാക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഷെരീഫ് പാര്ലമെന്റിനെ വഞ്ചിച്ചുവെന്ന് നിരീക്ഷിച്ച കോടതി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി.
 | 

നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. പാനമ പേപ്പര്‍ വിവാദത്തില്‍ ഷെരീഫിനെ പാക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഷെരീഫ് പാര്‍ലമെന്റിനെ വഞ്ചിച്ചുവെന്ന് നിരീക്ഷിച്ച കോടതി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജി.

സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് ഷെരീഫിന് അയോഗ്യനാക്കി ഉത്തരവിട്ടത്. ജനങ്ങളെ വഞ്ചിച്ച ഷെരീഫിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും കോടതി വിധിച്ചു.ഷെരീഫിനും കുടുംബത്തിനും വിദേശത്തുള്ള അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാനമ ലീക്‌സില്‍ പുറത്തു വന്നിരുന്നു. 90കളില്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഈ സ്വത്തുക്കള്‍ സമ്പാദിച്ചത്. മൊസാക് ഫോന്‍സെക എന്ന സ്ഥാപനത്തിലൂടെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വാങ്ങിയ വസ്തുക്കളുടെ വിവരങ്ങളായിരുന്നു പുറത്തുവന്നത്.

ഏപ്രില്‍ 20ന് കേസില്‍ ആദ്യം പുറപ്പെടുവിച്ച വിധിയില്‍ ഷെരീഫിനെ അയോഗ്യനാക്കണമെന്ന് രണ്ട് ജഡ്ജിമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംയുക്ത അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് മറ്റു മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഈ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാക് സുപ്രീം കോടതിയുടെ നടപടി.